Agriculture

Entertainment

January 28, 2023

BHARATH NEWS

Latest News and Stories

പി സി ചാക്കോ എന്‍ സി പിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സില്‍ നിന്ന് രാജി വെച്ച പി സി ചാക്കോ എന്‍ സി പിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ എന്‍ സി പി അദ്ധ്യക്ഷന്‍ ശരത് പവാറില്‍ നിന്ന് അംഗത്വം സ്വീകരിച്ചു. സി പി എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അദ്ദേഹം എല്‍ ഡി എഫിലേക്ക് സ്വാഗതം ചെയ്തു.

ഇടത് പക്ഷത്തോടൊപ്പമുണ്ടായിരുന്ന നളുകൾ രാഷ്ട്രീയ ജീവിതത്തിലെ അമൂല്യ സമ്പത്തായാണ് കാണുന്നതെന്ന് പിസി ചാക്കോ പറഞ്ഞു. തിരിച്ച് മുന്നണിയിലെത്തിയതിൽ സന്തേഷമുണ്ടെന്നും പിസി ചാക്കോ പറഞ്ഞു. ‘കഴിഞ്ഞ 40 വർഷമായി എൻസിപി എൽഡിഎഫിനൊപ്പമാണ്. നായനാർ മന്ത്രിസഭയിൽ ഞാൻ അംഗമായിരുന്നു. 1980 ൽ ഇടത് പക്ഷവുമായി ചേർന്ന് നടത്തിയ പ്രവർത്തനത്തെ അനുസ്മരിപ്പിക്കുന്നതാണ് ഈ ഒത്തുച്ചേരലും. ഇടത് പക്ഷത്തിനൊപ്പമുള്ള പ്രവർത്തനം രാഷ്ട്രീയ ജീവിതത്തിൽ അമൂല്യമായാണ് കാണുന്നത്. ഇപ്പോൾ ഞാനിതാ എൻസിപിയിലൂടെ എൽഡിഎഫിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. പാർലമെന്റ് കമ്മിറ്റികളിൽ ഞാനും യെച്ചൂരിയും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. വീണ്ടും എൽഡിഎഫിൽ തിരിച്ചെത്തിയതിൽ സന്തോഷമാണ്’.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസമാണ് പിസി ചാക്കോ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്.