Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

കമല്‍ഹാസന്റെ ആസ്തി 176.9 കോടി രൂപ

ചെന്നൈ: നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്റെ ആസ്തി 176.9 കോടി രൂപ. നാമനിര്‍ദ്ദേശ പത്രികയിലാണ് കമല്‍ഹാസന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 131 കോടിയുടെ സ്ഥാവര വസ്തുക്കളും 45.09 കോടിയുടെ ജംഗമ വസ്തുക്കളുമാണിവ. മാത്രമല്ല തന്റെ പേരില്‍ 49.05 കോടിയുടെ വായ്പയുമുണ്ടെന്ന് കമല്‍ വരണാധികാരിക്ക് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു. കോയമ്പത്തൂര്‍ സൗത്തില്‍ നിന്നാണ് കമല്‍ ജനവിധി തേടുന്നത്.

മുഖ്യമന്ത്രി എടപ്പാടി പഴനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വവും ഡി.എം.കെ നേതാവ് സ്റ്റാലിനും സത്യവാങ്മൂലം സമര്‍പ്പിച്ചു. 6.67 കോടി രൂപയാണ് എടപ്പാടി പഴനിസ്വാമിയുടെ ആസ്തി. 7.8 കോടിരൂപയാണ് ഒ. പനീര്‍സെല്‍വത്തിന്റെ സ്വത്ത് വിവരം. 8.9 കോടിരൂപയാണ് സ്റ്റാലിന്റെ സ്വത്തായി സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്