Agriculture

Entertainment

January 28, 2023

BHARATH NEWS

Latest News and Stories

തിരഞ്ഞെടുപ്പ് പ്രചാരണം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും

തിരുവനന്തപുരം: ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും. ഈ മാസം 30 മുതല്‍ ഏപ്രില്‍ രണ്ടു വരെ കേരളത്തിലെ തിരഞ്ഞെടുപ്പ് റാലികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. തിരുവനന്തപുരം പത്തനംതിട്ട, പാലക്കാട് മഞ്ചേശ്വരം എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് റാലികളിലാവും പ്രധാനമന്ത്രി പങ്കെടുക്കുക.

കന്യാകുമാരിയിലും പ്രധാനമന്ത്രി പ്രചാരണത്തിന് നേതൃത്വം നല്‍കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും ഈ മാസം 24, 25, ഏപ്രില്‍ മൂന്ന് തീയതികളില്‍ കേരളത്തില്‍ പ്രചാരണം നയിക്കുമെന്നും അറിയിച്ചിട്ടുണ്ട്.