Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

ശബരിമല വിഷയത്തില്‍ സി പി എം നിലപാടില്‍ മാറ്റമില്ല: സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനത്തില്‍ സി പി എം നിലപാടില്‍ മാറ്റമില്ലെന്ന് സീതാറാം യെച്ചൂരി. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് 2018 ലുണ്ടായ സംഭവവികാസങ്ങളില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഖേദം പ്രകടിപ്പിച്ചത് എന്തിനാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കടകംപളളിയുടെ നിലപാടിനെ അംഗീകരിക്കാനും യെച്ചൂരി തയ്യാറായില്ല. ശബരിമല തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമായാലും മുന്‍ നിലപാട് മാറ്റില്ലെന്നും യെച്ചൂരി നിലപാട് വ്യക്തമാക്കി.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഭവ വികാസങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നില്‍ കിടക്കുന്ന വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്തുമാത്രമേ അക്കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും കടകംപള്ളി പ്രതികരിച്ചിരുന്നു. ഇതിനെയാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി തള്ളിയത്.