Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

ശബരിമല അന്തിമവിധിയില്‍ എല്ലാവരുമായും കൂടിയാലോചിച്ച ശേഷം തുടര്‍നടപടിയെടുക്കും: മുഖ്യമന്ത്രി

മലപ്പുറം: ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി വന്നശേഷം എല്ലാവരുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ തുടര്‍നടപടി സ്വീകരിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി. ഇക്കാര്യം സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്.

തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ശബരിമലയെപ്പറ്റി വലിയ താല്‍പ്പര്യം പലയാളുകള്‍ക്കും വന്നിട്ടുണ്ട്. അതിന്റെ ഉദ്ദേശം വ്യക്തമാണ്. നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ശബരിമല കാര്യമായി ഏശിയില്ല. ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയാണ് നിലപാടെടുത്തത്. ഇപ്പോള്‍ ശബരിമല വിഷയത്തില്‍ കോടതി അവസാന വിധിക്ക് വേണ്ടി മാറ്റിവെച്ചിരിക്കുന്നു. കേസിന്റെ വിധി വരുമ്പോഴാണ് ഇനി പ്രശ്‌നം വരിക.

ഇപ്പോള്‍ ശബരിമലയില്‍ എല്ലാം കൃത്യമായി നടക്കുകയല്ലേ. എല്ലാ മാസത്തിലെ പൂജകളും പ്രത്യേക ചടങ്ങുകളും കുഴപ്പമില്ലാതെ നടന്നുപോകുന്നുണ്ട്. സുപ്രീംകോടതിയുടെ വിധി സാധാരണരീതിയില്‍ പ്രതീക്ഷിക്കുന്നതില്‍ നിന്നും വ്യത്യസ്തമായ ഒന്നാണെങ്കില്‍ നമ്മുടെ നാട്ടില്‍ മറ്റു തരത്തിലുള്ള പ്രതികരണമുണ്ടാകുന്നതോ, വിശ്വാസികളെ സംബന്ധിച്ച് പ്രത്യേക അഭിപ്രായങ്ങള്‍ ഉണ്ടാകത്തക്ക വിധി ആണെങ്കില്‍ ആ സന്ദര്‍ഭത്തില്‍ എല്ലാവരുമായി ചര്‍ച്ച ചെയ്തു മാത്രമേ അതുമായി ബന്ധപ്പെട്ടുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.