Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

മുഖ്യമന്ത്രിക്കെതിരെ ധര്‍മ്മടത്ത് കെ. സുധാകരന്‍ മത്സരിക്കണമെന്ന ആഗ്രഹവുമായി മുല്ലപ്പള്ളി

ആലപ്പുഴ: ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ. സുധാകരന്‍ മത്സരിക്കണമെന്നാണ് ആഗ്രഹമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സുധാകരന്റെ സമ്മതത്തിനായി കാത്തിരിക്കുകയാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ധര്‍മടത്തെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാവുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ച് ഇരിക്കൂറില്‍ ചെറിയ പ്രശ്‌നങ്ങളുണ്ട്. ഉമ്മന്‍ചാണ്ടി പരാതിക്കാരെ കണ്ട് വിഷയം ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസിന്റെ വിജയസാധ്യതയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പാര്‍ട്ടിയിലില്ല. പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം സി.പി.എം അടക്കമുള്ള പാര്‍ട്ടികളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നതിന്റെ തെളിവാണ് പ്രവര്‍ത്തകര്‍ പരസ്യമായി തെരുവിലിറങ്ങിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.