Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

ടി ഡി രാമകൃഷ്ണന്റെ പുതിയ നോവല്‍ ‘പച്ച മഞ്ഞ ചുവപ്പ്’ മമ്മൂട്ടി പ്രകാശനം ചെയ്തു

കൊച്ചി: ടി.ഡി രാമകൃഷ്ണന്റെ ഏറ്റവും പുതിയ നോവല്‍ ‘പച്ച മഞ്ഞ ചുവപ്പ്’ നടന്‍ മമ്മൂട്ടി പ്രകാശനം ചെയ്തു. ഇന്ത്യയുടെ ജീവനാഡിയായ റെയില്‍വേയുടെ അന്തര്‍നാടകങ്ങളെ വെളിവാക്കുന്ന നോവലാണ് ടി.ഡിയുടെ ‘പച്ച മഞ്ഞ ചുവപ്പ്’.

അധികാരവും സാധാരണമനുഷ്യരും തമ്മിലുള്ള സംഘര്‍ഷങ്ങളിലൂടെ മൂന്നാംലോക പൗരന്മാര്‍ എങ്ങനെ മള്‍ട്ടിനാഷണലുകളുടെ ഇരയായിത്തീരുന്നു എന്ന് അന്വേഷണാത്മകമായി നോവലില്‍ അവതരിപ്പിക്കുന്നു.

കൊച്ചി വുഡ്‌ലാന്‍ഡ്‌സ് ഹോട്ടലില്‍ നടന്ന പ്രകാശനച്ചടങ്ങില്‍ ടി.ഡി. രാമകൃഷ്ണന്‍, രവി.ഡിസി, എ.വി. ശ്രീകുമാര്‍, മധു, ഗോവിന്ദ് ഡിസി, റിജു ആന്‍ഡ്രൂസ്, പി.എസ് ജോര്‍ജ്, ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.