Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

ഇന്ത്യന്‍ വിപണിയില്‍ ജാതിയ്ക്കയുടെ വില ഇടിയുന്നു

പ്രളയക്കെടുതിയ്ക്കു പിന്നാലെ ജാതിക്കയുടെ വില ഇടിയുന്നത് ജാതിക്കര്‍ഷകരെ ദുരിതത്തിലാക്കുന്നു. പ്രളയം ജാതിക്കര്‍ഷകര്‍ക്ക് സമ്മാനിച്ചത് കനത്ത നഷ്ടമാണ്. വയനാട്, നിലമ്പൂര്‍, ഇടുക്കി അടിമാലി, കട്ടപ്പന എന്നീ ഹൈറേഞ്ച് മേഖലകളില്‍ വന്‍തോതിലുള്ള കൃഷിനാശമാണ് ഉണ്ടായത്. മലബാറിലാണ് ഏറ്റവുമധികം തകര്‍ച്ച നേരിട്ടത്. മരങ്ങള്‍ കടപുഴകിയതും കായ്‌പൊഴിച്ചിലും കര്‍ഷകരെ വലച്ചു.

ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലെ കച്ചവട ലോബികളാണ് ജാതിക്കയുടെ വില നിയന്ത്രിക്കുന്നത്. ഉല്പാദനത്തില്‍ കുറവ് വന്നിട്ടും കര്‍ഷകര്‍ക്ക് വില കിട്ടാത്ത സ്ഥിതിയാണ്. എന്നാല്‍ ഇന്തോനേഷ്യ, ശ്രീലങ്ക അടക്കമുള്ള വിദേശ വിപണിയില്‍ ജാതി നല്ല വില ലഭിക്കുന്നുമുണ്ട്. കിലോഗ്രാമിന് 550 രൂപ വരെയാണ് വിദേശ വിപണിയില്‍ ജാതിക്ക് ഇപ്പോഴത്തെ വില. ഇന്ത്യയില്‍ ജാതി പരിപ്പിന് 380 രൂപയില്‍ താഴെയാണ് ഇപ്പോഴത്തെ വില. പത്രിക്ക് 700-1000 രൂപയും.