Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

കേരളത്തില്‍ ബി ജെ പിക്ക് 70 സീറ്റുകള്‍ വരെ നേടാന്‍ കഴിയുമെന്ന് ഇ. ശ്രീധരന്‍

പാലക്കാട്: കേരളത്തില്‍ ബി ജെ പിക്ക് 70 സീറ്റുകള്‍ വരെ നേടാന്‍ കഴിയുമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. ഡല്‍ഹി ആം ആദ്മി പിടിച്ചതും ത്രിപുര ബിജെപി പിടിച്ചതും എല്ലാവരും ഓര്‍ക്കണമെന്നും സാങ്കേതിക വൈദഗ്ധ്യമുള്ള നേതൃത്വമാണ് സംസ്ഥാനത്ത് ബി ജെ പിക്ക് ആവശ്യമെന്നും ശ്രീധരന്‍ പറഞ്ഞു.

ഇടതു-വലതു മുന്നണികള്‍ക്ക് സുസ്ഥിര വികസനം അറിയില്ല. കടം വാങ്ങി ക്ഷേമപദ്ധതികള്‍ ചെയ്തിട്ട് കാര്യമില്ല. പിണറായിക്ക് എല്ലാം ഒറ്റയ്ക്ക് ചെയ്യണമെന്ന നിര്‍ബന്ധബുദ്ധിയാണ്. ഇടതു സര്‍ക്കാരിന്റെ വികസനം കടലാസില്‍ മാത്രം ഒതുങ്ങിയെന്നും പ്രളയകാലത്ത് സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും ശ്രീധരന്‍ കുറ്റപ്പെടുത്തി.