Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

കേരളത്തില്‍ വരാന്‍ പോകുന്നത് തൂക്കുമന്ത്രിസഭ; പ്രവചനവുമായി പി.സി ജോര്‍ജ്

കോട്ടയം: കേരളത്തില്‍ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വരാന്‍ പോകുന്നത് തൂക്കുമന്ത്രിസഭയെന്ന പ്രവചനവുമായി പി.സി ജോര്‍ജ്. പൂഞ്ഞാറിന്റെ ശക്തി മുന്നണികള്‍ അപ്പോള്‍ തിരിച്ചറിയുമെന്നും പി സി ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടിക്കെതിരെ ഞാന്‍ ഇനി ഒന്നും പറയില്ല. അദ്ദേഹത്തിനെതിരെ പൊട്ടിത്തെറിച്ചത് മുന്നണി പ്രവേശനം നടക്കാത്തതിലുള്ള അന്നേരത്തെ ദേഷ്യത്തിലാണ്. അതിപ്പോള്‍ മാറി. മുന്നണി പ്രവേശനം തടഞ്ഞതില്‍ രമേശ് ചെന്നിത്തലക്കും പങ്കുണ്ട്. ബി.ജെ.പിക്ക് അഞ്ചുസീറ്റുകള്‍ വരെ ലഭിക്കും. ട്വന്റി 20 പിടിക്കുന്ന സീറ്റുകള്‍ നിര്‍ണായകമാകുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.