കൊച്ചി: വാളയാര്‍ കേസില്‍ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. പെണ്‍കുട്ടികളുടെ അമ്മ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ച് ഉത്തരവു പുറപ്പെടുവിച്ചത്. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.
കേസ് അട്ടിമറിക്കാനും അന്വേഷണം ഒതുക്കി തീര്‍ക്കാനും പൊലീസുകാര്‍ കൂട്ടു നിന്നുവെന്നും, അതിനാല്‍ പൊലീസിനെതിരായ കേസ് അന്വേഷണം അവര്‍ തന്നെ നടത്തിയാല്‍ ഫലം കാണില്ലെന്നുമാണ് പെണ്‍കുട്ടികളുടെ കുട്ടികളുടെ അമ്മ ചൂണ്ടിക്കാട്ടിയത്. കേസന്വേഷണം സിബിഐക്ക് വിടണമെന്ന് വാളയാര്‍ ആക്ഷന്‍ കൗണ്‍സിലും ആവശ്യം ഉന്നയിച്ചിരുന്നു.
വാളയാര്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള പോക്സോ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു. വേണ്ടത്ര തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ ഒക്ടോബറിലാണ് പോക്സോ കോടതി മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടത്. കേസന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് അപ്പീലിന്മേലുള്ള വാദത്തിനിടെ സര്‍ക്കാര്‍ തുറന്നു സമ്മതിച്ചിരുന്നു.
പ്രായപൂര്‍ത്തിയാവാത്ത ഒരു പ്രതിയടക്കം അഞ്ചുപേരാണ് കേസിലെ പ്രതികള്‍. വലിയ മധു, കുട്ടി മധു, ഷിബു, പ്രദീപ് കുമാര്‍ എന്നിവരാണ് പ്രധാന പ്രതികള്‍. ഇതില്‍ പ്രദീപ് കുമാര്‍ ഹൈക്കോടതിയില്‍ കേസ് നടക്കുന്നതിനിടെ ആത്മഹത്യ ചെയ്തു. വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. 2017 ജനുവരി മാര്‍ച്ച് മാസങ്ങളിലായിരുന്നു പതിമൂന്നും ഒന്‍പതും വയസുള്ള സഹോദരിമാരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ലഹരി മാഫിയക്കെതിരെ ജനകീയ ഇടപെടലിന് എക്സൈസ് വകുപ്പ്
തിരുവൈരാണിക്കുളം ക്ഷേത്ര മഹോത്സവം: സന്ദർശകർക്ക് വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധം
വിസ്മയ കേസ്: കിരൺ കുമാറിന്റെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി
കൃഷിക്കു ശല്യമായ നീലക്കോഴികളെ ‘ക്ഷുദ്രജീവികളായി’ പ്രഖ്യാപിക്കണമെന്ന് കര്‍ഷകര്‍
കൊച്ചി മെട്രോ സമയക്രമത്തിൽ മാറ്റം
കപ്പ കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആന്റണി ജോണ്‍ എം എല്‍ എ കൃഷിമന്ത്രിയ്ക്ക് കത്തുനല്‍കി
അതിഥി തൊഴിലാളികള്‍ക്കായി രണ്ടായിരത്തിലധികം ഭക്ഷ്യകിറ്റുകള്‍ നല്കി
എറണാകുളം ജില്ലാ അതിര്‍ത്തികള്‍ പൂര്‍ണമായും അടയ്ക്കും
കോവിഡ് വാക്സിനേഷന്: മുതിര്‍ന്ന പൗരന്മാര്ക്കായി സഹായകേന്ദ്രം
കോവിഡ് രണ്ടാംതരംഗം: എറണാകുളത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് മുഖ്യമന്ത്രി
യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ ചതുപ്പുനിലത്തില്‍ ഇടിച്ചിറക്കി
കൊച്ചി ലുലുമാളില്‍ തോക്കും വെടിയുണ്ടകളും കണ്ടെത്തി