തിരുവനന്തപുരം: എല്‍ ഡി എഫ് പ്രകടന പത്രിക മുന്നണി നേതാക്കള്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. യുവാക്കള്‍ക്ക് 40 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള നിര്‍ദ്ദേശമുണ്ട്. കാര്‍ഷിക മേഖലയില്‍ വരുമാനം 50 ശതമാനമെങ്കിലും ഉയര്‍ത്താനുള്ള പദ്ധതികള്‍, ആരോഗ്യമേഖലയില്‍ കേരളത്തെ ലോകോത്തരമാക്കുക, ക്ഷേമപെന്‍ഷനുകള്‍ 2500 രൂപയാക്കും, വീട്ടമ്മമാര്‍ക്ക് പെന്ഷന്, പൊതുമേഖലയെ ശക്തിപ്പെടുത്തും, സ്വകാര്യ നിക്ഷേപം സമാഹരിക്കും. അഞ്ചുവര്‍ഷം കൊണ്ട് പതിനായിരം കോടിയുടെ നിക്ഷേപമെത്തിക്കും. മൂല്യവര്‍ധിത വ്യവസായങ്ങള്‍ സൃഷ്ടിക്കും, എംഎസ്എംഇകളുടെ എണ്ണം 1.4 ലക്ഷത്തില്‍ നിന്ന് മൂന്ന് ലക്ഷമാക്കും. പീഡിത വ്യവസായങ്ങളെ പുനരുദ്ധരിക്കാന്‍ പുതിയ സ്കീം, 60000 കോടിയുടെ പശ്ചാത്തല സൗകര്യമൊരുക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലുള്ളത്.
പാല്, മുട്ട, പച്ചക്കറികളില്‍ സ്വയംപര്യാപ്തത നേടും. റബറിന്റെ തറവില 250 രൂപയാക്കും, തീരദേശ വികസനത്തില്‍ 500 കോടിയുടെ പാക്കേജ്, ആദിവാസി കുടുംബങ്ങള്‍ക്കും പട്ടികജാതി കുടുംബങ്ങള്‍ക്കും പാര്‍പ്പിടം, പതിനായിരം കോടിയുടെ ട്രാന്‍സ്ഗില്‍ഡ് പദ്ധതി യാഥാര്‍ത്ഥ്യമാക്കും. സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ് സിക്ക് വിടും. ഓട്ടോ ടാക്സി തൊഴിലാളികള്‍ക്ക് പ്രത്യേക പരിഗണന, ബദല്‍ നയങ്ങള്‍ പ്രത്യേകം ആവിഷ്കരിക്കും. മതനിരപേക്ഷ നയങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിക്കും.
തീരദേശ വികസനത്തിന് 5000 കോടിയുടെ പാക്കേജ്. കടലാക്രമണ ഭീഷണി മറികടക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കും. വ്യത്യസ്തങ്ങളായ 50 പൊതുനിര്‍ദ്ദേശങ്ങളും ഇതിലുണ്ട്. ഓരോ നിര്‍ദ്ദേശത്തിന്റെയും അവസാനം ക്യുആര്‍ കോഡുണ്ട്. എളുപ്പത്തില്‍ അതേക്കുറിച്ച് കാര്യങ്ങള്‍ മനസിലാക്കാന്‍ സഹായകരമാകുന്ന നിലയിലാണ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നത്.
45 ലക്ഷം കുടുംബങ്ങള്‍ക്ക് ഒരുലക്ഷം മുതല്‍ 15 ലക്ഷം വരെ വികസന സഹായ വായ്പ നല്‍കും. മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും പാര്‍പ്പിടവും ഉറപ്പുവരുത്തും. വിപുലമായ വയോജന സങ്കേതങ്ങള്‍. യോജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പ്രത്യേക പരിഗണന, ഉന്നത വിദ്യാഭ്യാസരംഗം വിപുലപ്പെടുത്തും. കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. അടുത്തവര്‍ഷം ഒന്നരലക്ഷം വീട് നിര്‍മ്മിക്കും. ഭാഷയെയും കലകളെയും സംരക്ഷിക്കുന്നതിന് മുന്തിയ പരിഗണന, 2040 വരെ വൈദ്യുതിക്ഷാമം ഇല്ലെന്ന് ഉറപ്പുവരുത്തുന്ന പതിനായിരം കോടിരൂപയുടെ ട്രാന്‍സ്ഗ്രില്‍ഡ് പദ്ധതിയുടെ പൂര്‍ത്തീകരണം.
കേരളബാങ്ക് വിപുലീകരിച്ച് എന്‍ആര്‍ഐ ഡെപ്പോസിറ്റ്, കടലിന്റെ അവകാശം മത്സ്യത്തൊഴിലാളികള്‍ക്ക് ഉറപ്പാക്കും, കേരള ബാങ്കില്‍ എന്‍ആര്‍ഐ നിക്ഷേപം സ്വീകരിക്കാവുന്ന ബാങ്കായി മാറ്റും, സോഷ്യല്‍ പൊലീസിങ് സംവിധാനം ശക്തിപ്പെടുത്തും, സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ റൂളുണ്ടാക്കും, നിയമനം പിഎസ്സിക്ക് വിടും, പ്രോഗ്രസ് റിപ്പോര്‍ട്ട് വര്‍ഷം തോറും പുറത്തിറക്കും. ബദല്‍ നയങ്ങളിലൂടെ ഇന്ത്യക്ക് മാതൃകയാവും എന്നിവയും പ്രകടനപത്രികയിലുണ്ട്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
പി എഫ് ഐ ഹർത്താൽ അക്രമണം; ജപ്തി നടപടികളിൽ സർക്കാറിനെതിരെ ഹൈക്കോടതി.
കേരളത്തിൽ പ്ലാസ്റ്റിക്ക് നിരോധനം നീക്കി.
സർക്കാർ ജീവനക്കാർക്ക് പണിമുടക്കാൻ അവകാശമില്ല; കർശന നിരീക്ഷണവുമായി ഹൈക്കോടതി.
പി എഫ് ഐ കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ് . വിവരങ്ങൾ ചോർന്നു . നേതാക്കൾ മുങ്ങി.
കള്ളപ്പണം; ടി.ഒ. സൂരജിന്റെ സ്വത്ത് കണ്ടുകെട്ടി.
വിഴിഞ്ഞം സമരം നഷ്ടം; ലത്തീൻ സഭയിൽ നിന്നും ഈടാക്കാൻ സർക്കാർ നീക്കം.
ദേശീയ പതാകയെ അവഹേളിച്ചു; ആമസോണിനെതിരെ കേസ്.
പി എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി സി.എ. റൗഫ് പിടിയിൽ .
കോടിയേരി ബാലകൃഷ്ണന് അന്തരിച്ചു.
നാളെ സ്കൂളുകൾക്ക് പ്രവർത്തിദിനം
എൻ ഐ എ റെയ്ഡ്; 14 പേരെ ഡൽഹിയിലേക്ക് വിമാന മാർഗ്ഗം കൊണ്ടു പോയി.
ഗവർണ്ണറുടെ പത്ര സമ്മേളനം; സർക്കാറിനെതിരെ കടുത്ത വിമർശനം.