Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

രാജ്യസഭാംഗമായ സുരേഷ്‌ഗോപിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന ആരോപണവുമായി ടി എന്‍ പ്രതാപന്‍

തൃശൂര്‍: രാജ്യസഭയിലേക്കു രാഷ്ട്രപതി നോമിനേറ്റ് ചെയ്ത സുരേഷ് ഗോപിക്കു ബി ജെ പി ചിഹ്നത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് എം പി ടി എന്‍ പ്രതാപന്‍. സുരേഷ് ഗോപിക്കെതിരെ നിയമ നടപടി ആലോചിക്കുമെന്നും കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷം സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കുന്ന കാര്യം തീരുമാനിക്കുമെന്നും പ്രതാപന്‍ പറഞ്ഞു.

സുരേഷ് ഗോപി രാജ്യസഭയിലെ നോമിനേറ്റ് ചെയ്ത അംഗമാണ്. ഓരോ മേഖലയിലും മികവു തെളിയിക്കുന്നവരെയാണ് സഭാംഗങ്ങളായി നാമനിര്‍ദേശം ചെയ്യുന്നത്. അങ്ങനെ നാമനിര്‍ദേശം ചെയ്യപ്പെട്ട ഒരാള്‍ രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് അയോഗ്യതയ്ക്കു കാരണമാവുമെന്നാണ് നിയമ വിദഗ്ധരുമായുള്ള ആലോചനയില്‍ അറിയാനായതെന്ന് ടി എന്‍ പ്രതാപന്‍ പറഞ്ഞു.