Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

ഉമ്മന്‍ചാണ്ടിയുടെ മരുമകന്‍ വര്‍ഗീസ് ജോര്‍ജ്ജും നടന്‍ ലാലും ട്വന്റ്-20 യില്‍ ചേര്‍ന്നു

കൊച്ചി: ഉമ്മന്‍ചാണ്ടിയുടെ മരുമകന്‍ വര്‍ഗീസ് ജോര്‍ജ് ട്വന്റ്-20 യില്‍ ചേര്‍ന്നു. രാവിലെ കൊച്ചിയില്‍ നടന്ന ഭാരവാഹി പ്രഖ്യാപനയോഗത്തിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതായി വര്‍ഗീസ് ജോര്‍ജ് പ്രഖ്യാപിച്ചത്. പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ് വര്‍ഗീസ് ജോര്‍ജിന് പാര്‍ട്ടി അംഗത്വം നല്‍കിയത്.

പാര്‍ട്ടിയുടെ ഉപദേശകസമിതി അംഗമായും സെക്രട്ടറിയായും വര്‍ഗീസ് ജോര്‍ജ് പ്രവര്‍ത്തിക്കും. ഉമ്മന്‍ചാണ്ടിയുടെ മകള്‍ മരിയ ഉമ്മന്റെ ഭര്‍ത്താവാണ് വര്‍ഗീസ് ജോര്‍ജ്.

ട്വന്റി 20യില്‍ അംഗത്വമെടുക്കുന്നതായി നടന്‍ ലാലും വാര്‍ത്താസമ്മേളനത്തിലൂടെ പ്രഖ്യാപിച്ചു. വീഡിയോ സന്ദേശം വഴിയായിരുന്നു പ്രഖ്യാപനം. ലാലിനെ ഉപദേശകസമിതി അംഗമാക്കുന്നുവെന്ന് ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പ്രഖ്യാപിച്ചു.

ലാലിന്റെ മകളുടെ ഭര്‍ത്താവും സ്വകാര്യ എയര്‍ലൈന്‍സ് കമ്പനിയിലെ ക്യാപ്റ്റനുമായ അലന്‍ ആന്റണിയും പാര്‍ട്ടിയില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചു. അലന്‍ ആന്റണി ട്വന്റി 20യുടെ യൂത്ത് വിങ് പ്രസിഡന്റാകും.