Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

സംസ്ഥാനത്തെ പരമ ദരിദ്രാവസ്ഥ ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പരമ ദരിദ്രാവസ്ഥ ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി മൈക്രോ പ്ലാന്‍ നടപ്പാക്കും. പറഞ്ഞത് നടപ്പാക്കുന്നതാണ് എല്‍ ഡി എഫിന്റെ നയം. 45 ലക്ഷം കുടുംബങ്ങളെ പരമ ദരിദ്രാവസ്ഥയില്‍ നിന്നു മോചിപ്പിക്കും. ജനങ്ങളെ കബളിപ്പിക്കുന്ന നിലപാട് എല്‍ഡിഎഫിന് ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് കോവിഡ് വ്യാപന തരംഗത്തിന് സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ വിതരണം വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുന്നപ്ര വയലാര്‍ സ്മൃതി മണ്ഡപത്തിലെ ബിജെപി പുഷ്പാര്‍ച്ചന സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള നീക്കമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.