ഗുരുവായൂര്‍: ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ഥി അഡ്വ. നിവേദിതയുടെ പത്രിക തള്ളി. ഇവിടെ ബിജെപിയ്ക്ക് ഡമ്മി സ്ഥാനാര്‍ഥിയും ഇല്ല. ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പ് ഇല്ലാത്ത സത്യവാങ്ങ്മൂലം സമര്‍പ്പിച്ചതാണ് പത്രിക തള്ളാന്‍ കാരണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 25,400 വോട്ടുകള്‍ ബിജെപി നേടിയ മണ്ഡലമാണ് ഗുരുവായൂര്‍.
തലശ്ശേരിയില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി എന്‍ ഹരിദാസിന്റെ നാമനിര്‍ദേശ പത്രികയും തള്ളിയിരുന്നു. ചിഹ്നം അനുവദിക്കാന്‍ സംസ്ഥാന ഭാരവാഹിയെ ചുമതലപ്പെടുത്തിക്കൊണ്ട് ദേശീയ പ്രസിഡന്റ് നല്കുന്ന ഫോം എയില്‍ സീല്‍ പതിപ്പിച്ചിട്ടുണ്ടെങ്കിലും ഒപ്പില്ലെന്ന കാരണത്താലാണ് പത്രിക തള്ളിയത്. ഡമ്മിയായി മണ്ഡലം പ്രസിഡന്റ് കെ ലിജേഷ് പത്രിക നല്‍കിയിരുന്നെങ്കിലും ഫോം എ രണ്ടുപേര്‍ക്കും ഒന്നായതിനാല്‍ ഈ പത്രികയും സ്വീകരിച്ചില്ല. ഇതോടെ തലശ്ശേരിയിലും ബിജെപിക്കു സ്ഥാനാര്‍ഥിയില്ല.
ഇതോടെ സംസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ നാമ നിര്‍ദേശ പത്രികകളാണ് തള്ളിയത്. ദേവികുളത്തെ എന്‍ഡിഎ ഘടകകക്ഷിയായ എഐഎഡിഎംകെ സ്ഥാനാര്‍ഥി ആര് എം ധനലക്ഷ്മിയുടെ പത്രികയും തള്ളിയിരുന്നു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഗുരുവായൂരപ്പന് സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ച് വ്യവസായി
തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി
തൃശൂർ പൂരം: ഞായറാഴ്ച സാമ്പിൾ വെടിക്കെട്ട്
തൃശൂർ പൂരം പ്രൗഢിയോടെ നടത്താൻ തീരുമാനം
മോഹന്‍ലാലിന്റെ കാര്‍ ഗുരുവായൂര്‍ ക്ഷേത്രനടയിലേക്ക് കയറ്റിവിട്ട സെക്യൂരിറ്റി ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
ഉണ്ണിക്കണ്ണന് 725 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ച് വ്യവസായി രവി പിള്ള
കാട്ടാനയുടെ ചവിട്ടേറ്റ് രണ്ട് പേര് മരണമടഞ്ഞു
അപൂർവ ഇനം ഷഡ്പദത്തെ കണ്ടെത്തി
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 5000 പേര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ ദര്‍ശനം അനുവദിക്കും
കുതിരാന്‍ തുരങ്കങ്ങളില്‍ ഒന്ന് യാത്രയ്ക്കായി തുറന്നു കൊടുത്തു
കുതിരാന്‍ തുരങ്കം: സുരക്ഷ പോരെന്ന വാദവുമായി തുരങ്കം നിര്‍മ്മിച്ച കമ്പനി
കുതിരാന്‍ തുരങ്കത്തിലെ ആദ്യ സുരക്ഷാ ട്രയല്‍ റണ്‍ വിജയം