Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

ബിജെപി സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയത് നിയമപരമായി നേരിടുമെന്ന് കെ സുരേന്ദ്രന്‍

കാസര്‍ഗോഡ്: ബിജെപി സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയത് നിയമപരമായി നേരിടുമെന്ന് കെ സുരേന്ദ്രന്‍. പത്രികയില്‍ വരണാധികാരികള്‍ രാഷ്ട്രീയക്കളി നടത്തുകയാണ് എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. മഞ്ചേശ്വരത്ത് തന്റെ അപരന്റെ പത്രിക തള്ളിയത് പിന്നീട് അംഗീകരിച്ചു. ഇത് പച്ചയായ രാഷ്ട്രീയക്കളിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പത്രിക തള്ളിയത് നിയമപരമായി നേരിടുമെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും തലശ്ശേരിയില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി എന്‍ ഹരിദാസ് പറഞ്ഞു. തലശ്ശേരിയിലും ഗുരുവായൂരിലും ദേവികുളത്തുമായി മൂന്ന് ബി ജെ പി സ്ഥാനാര്‍ത്ഥികളുടെ പത്രികയാണ് സൂക്ഷ്മപരിശോധനയില്‍ തള്ളിയത്.