Agriculture

Entertainment

January 28, 2023

BHARATH NEWS

Latest News and Stories

നാമനിര്‍ദേശപത്രിക തള്ളിയ സംഭവം: ഹൈക്കോടതിയില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സുപ്രിംകോടതിയെ സമീപിക്കുമെന്ന് അഡ്വ. നിവേദിത

ഗുരുവായൂര്‍: നാമനിര്‍ദേശ പത്രിക തള്ളിയ സംഭവത്തില്‍ പ്രതികരിച്ച് ഗുരുവായൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. നിവേദിത. പത്രിക തള്ളിയ സംഭവത്തില്‍ അനുകൂല വിധിയ്ക്കായി ഹൈക്കോടതിയെ സമീപിക്കും. ഹൈക്കോടതിയില്‍ നിന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും നിവേദിത വ്യക്തമാക്കി.

വരണാധികാരി മുന്‍വിധിയോടെ തീരുമാനമെടുത്തെന്ന് നിവേദിത പറഞ്ഞു. യാഥാര്‍ത്ഥ്യം എന്താണെന്ന് അറിയില്ല. വരണാധികാരിയുടെ ഇടപെടലിന്റെ കാരണം കോടതി വിധിയിലൂടെ ഉണ്ടാകുമെന്നാണ് കരുതുന്നത്. ബിജെപി ദേശീയ നേതൃത്വം പ്രശ്‌നത്തില്‍ ഇടപെട്ടു. മറ്റേതെല്ലാം വഴിയിലൂടെ വിഷയത്തെ നേരിടാന്‍ കഴിയുമെന്ന് ദേശീയ നേതൃത്വം പരിശോധിച്ചുവരികയാണെന്നും നിവേദിത പറഞ്ഞു.