Agriculture

Entertainment

January 28, 2023

BHARATH NEWS

Latest News and Stories

അപര സ്ഥാനാര്‍ത്ഥികളെ ഇറക്കുന്ന സ്ഥിരം അടവ് കൈവിടാതെ പാര്‍ട്ടികള്‍

കോഴിക്കോട്: തിരഞ്ഞെടുപ്പുകളില്‍ പതിവു രീതിയായ അപര സ്ഥാനാര്‍ത്ഥികളെ ഇറക്കുന്ന അടവ് കൈവിടാതെ പാര്‍ട്ടികള്‍. വടകരയില്‍ യു ഡി എഫ് പിന്തുണയോടെ മത്സരിക്കുന്ന കെ കെ രമയ്ക്ക് എതിരെ മൂന്ന് രമമാരാണ് രംഗത്തുള്ളത്. പികെ രമ, കെ ടി രമ, കെ കെ രമ എന്നിവരാണ് അപര സ്ഥാനാര്‍ത്ഥികള്‍. കെ കെ രമ എന്ന പേരുള്ള അപരകൂടി രംഗത്തിറങ്ങിയതോടെ യു ഡി എഫിന് തലവേദന കൂടിയിരിക്കുകയാണ്.

കൊടുവള്ളിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കാരാട്ട് റസാഖിന് എതിരെ രണ്ട് റസാഖുമാര്‍ രംഗത്തുവന്നിട്ടുണ്ട്. കാരാട്ട് റസാഖിന്റെ ശരിക്കുള്ള പേര് അബ്ദുള്‍ റസാഖ്. ഈ പേരുള്ള രണ്ടുപേരാണ് മത്സരിക്കുന്നത്. എം കെ മുനീറിന് എതിരെ മറ്റൊരു എം കെ മുനീര്‍ തന്നെ കളത്തിലിറങ്ങിയിട്ടുണ്ട്.

തിരുവമ്പാടി മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ത്ഥി ലിന്റോ ജോസഫിനും ലിന്റോ ജോസഫ് എന്ന പേരില്‍ അപരനുണ്ട്. യു ഡി എഫ് സ്ഥാനാര്‍ത്ഥി ചെറിയ മുഹമ്മദിന് വെല്ലുവിളിയായി മറ്റൊരു ചെറിയ മുഹമ്മദുണ്ട്. ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്‍മ്മജന് ധര്‍മ്മേന്ദ്രന്‍ എന്ന് പേരുള്ള അപരനുമുണ്ട്.