തിരുവനന്തപുരം: തീവ്ര മതമൗലികവാദികളും ഇടതുപക്ഷവും ചേര്‍ന്ന് കേരളത്തെ കാശ്മീരാക്കാന്‍ ശ്രമിക്കുന്നതായി ലഡാക് ബിജെപി അധ്യക്ഷന്‍ ജാംയാങ് സെറിംഗ് നങ്യാല്‍ എംപി. എന്‍ഡിഎ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ പുനഃസൃഷ്ടിച്ച് ദൈവത്തിന്റെ നാടാക്കി മാറ്റുക എന്നതാണ് എന്‍ഡിഎ മുദ്രാവാക്യമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്ത് കേസില്‍ പെടുന്നത്. സ്പീക്കറും അരഡസന്‍ മന്ത്രിമാരും ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രാജ്യത്തെ കോവിഡ് രോഗികളില്‍ 40 ശതമാനവും കേരളത്തിലാണ്. കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ഒന്നും ചെയ്യാതെ രോഗം ഭേദമാകുന്നവരുടെ കണക്കാണ് സര്‍ക്കാര്‍ നിരത്തുന്നത്.
കേരളത്തില്‍ സ്ത്രീകള്‍ക്കു നേരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു. ക്രമസമാധാനനില പാടേ തകര്‍ന്നു. വാളയാര്‍ കേസ് അട്ടിമറിച്ചു. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 32 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. പി എസ് സിയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനം യഥേഷ്ടം നടക്കുന്നു. പിഎസ്സി പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് ലഭിച്ച അനു എന്ന യുവാവ് ആത്മഹത്യ ചെയ്യുന്ന സാഹചര്യവും കേരളത്തില്‍ ഉണ്ടായി.
മുന്‍ യുപിഎ സര്‍ക്കാര്‍ നല്‍കാതിരുന്ന നിരവധി ആനുകൂല്യങ്ങളാണ് മോദിസര്‍ക്കാര്‍ കേരളത്തിന് നല്‍കുന്നത്. കേരളത്തിന്റെ ദേശീയപാതകളുടെ വികസനത്തിനായി 65,000 കോടിരൂപയാണ് നല്‍കിയത്. ഇപ്പോഴത്തെ ബജറ്റില്‍ കൊച്ചി മെട്രോക്കായി 1957 കോടിരൂപ നീക്കിവച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി 12,544 കോടിരൂപയും ദുരന്തനിവാരണത്തിന് 1738 കോടിരൂപയും ആരോഗ്യമേഖലയ്ക്ക് 607 കോടിരൂപയും നീതിന്യായ വകുപ്പിന് 405 കോടിരൂപയും ഉന്നതവിദ്യാഭ്യാസരംഗത്തിന് 181 കോടിരൂപയും കൃഷിക്കായി 1856 കോടിരൂപയും സ്ഥിതിവിവര സമാഹരണത്തിന് 20 കോടിരൂപയും പ്രത്യേക സഹായമായി 1,100 കോടിരൂപയും അനുവദിച്ചു. 47 വര്‍ഷം കോള്‍ഡ് സ്റ്റോറേജിലിരുന്ന ആലപ്പുഴ ബൈപ്പാസ് യാഥാര്‍ഥ്യമാക്കി. കേന്ദ്രം നല്കുന്ന ധനസഹായം പലപ്പോഴും സംസ്ഥാനസര്‍ക്കാര്‍ വിനിയോഗിക്കുന്നില്ല. ധാരാളം കേന്ദ്രപദ്ധതികളെ പേരുമാറ്റി സംസ്ഥാനത്തിന്റേതാക്കി നടപ്പാക്കുന്നു. ഇത് തരംതാണ രാഷ്ട്രീയമാണ്.
ലോകത്താകമാനം തകര്‍ന്ന തത്ത്വശാസ്ത്രമാണ് കമ്മ്യൂണിസം. ഇവിടെയും അതുതന്നെ സംഭവിക്കും. ആത്മനിര്‍ഭര്‍ ഭാരതിലൂടെ ഭാരതം കുതിക്കുകയാണ്, 42 രാജ്യങ്ങള്‍ക്കായി ഭാരതം കോവിഡ് വാക്സിന് വിതരണം ചെയ്തെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തില്‍ ഏറ്റവും അവഗണിക്കപ്പെട്ട പ്രദേശമായിരുന്നു ലഡാക്. മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷം എല്ലാ രംഗവും പുരോഗതിയുടെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
പി എഫ് ഐ ഹർത്താൽ അക്രമണം; ജപ്തി നടപടികളിൽ സർക്കാറിനെതിരെ ഹൈക്കോടതി.
കേരളത്തിൽ പ്ലാസ്റ്റിക്ക് നിരോധനം നീക്കി.
സർക്കാർ ജീവനക്കാർക്ക് പണിമുടക്കാൻ അവകാശമില്ല; കർശന നിരീക്ഷണവുമായി ഹൈക്കോടതി.
പി എഫ് ഐ കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ് . വിവരങ്ങൾ ചോർന്നു . നേതാക്കൾ മുങ്ങി.
കള്ളപ്പണം; ടി.ഒ. സൂരജിന്റെ സ്വത്ത് കണ്ടുകെട്ടി.
വിഴിഞ്ഞം സമരം നഷ്ടം; ലത്തീൻ സഭയിൽ നിന്നും ഈടാക്കാൻ സർക്കാർ നീക്കം.
ദേശീയ പതാകയെ അവഹേളിച്ചു; ആമസോണിനെതിരെ കേസ്.
പി എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി സി.എ. റൗഫ് പിടിയിൽ .
കോടിയേരി ബാലകൃഷ്ണന് അന്തരിച്ചു.
നാളെ സ്കൂളുകൾക്ക് പ്രവർത്തിദിനം
എൻ ഐ എ റെയ്ഡ്; 14 പേരെ ഡൽഹിയിലേക്ക് വിമാന മാർഗ്ഗം കൊണ്ടു പോയി.
ഗവർണ്ണറുടെ പത്ര സമ്മേളനം; സർക്കാറിനെതിരെ കടുത്ത വിമർശനം.