Agriculture

Entertainment

January 28, 2023

BHARATH NEWS

Latest News and Stories

ഏലത്തൂര്‍ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് മാണി സി കാപ്പന്‍

പാലാ: ഏലത്തൂരില്‍ എന്‍ സി കെ തന്നെ മത്സരിക്കുമെന്ന് മാണി സി കാപ്പന്‍. യു ഡി എഫ് ഘടകകക്ഷിക്ക് അനുവദിച്ച സീറ്റാണത്. മറ്റൊരാള്‍ അവകാശവാദം ഉന്നയിക്കുന്നത് അംഗീകരിക്കാനാവില്ല. പത്രിക പിന്‍വലിക്കാനുള്ള തീയതി കഴിയുമ്പോള്‍ എന്‍ സി കെ സ്ഥാനാര്‍ഥി മാത്രമേ അവിടെ ഉണ്ടാവുകയുള്ളു എന്നും കാപ്പന്‍ വ്യക്തമാക്കി.

ഏലത്തൂരിലെ എന്‍ സി കെ സ്ഥാനാര്‍ത്ഥി സുള്‍ഫിക്കര്‍ മയൂരിയെ അംഗീകരിക്കില്ലെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. കെ പി സി സി അംഗം യു വി ദിനേശ് മണി ഇവിടെ പത്രിക സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

കോഴിക്കോട് എം പി എം കെ രാഘവന്റെ പിന്തുണയോടെയാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നാണ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. സുള്‍ഫിക്കര്‍ മയൂരിയെ അംഗീകരിക്കില്ലെന്ന് എം കെ രാഘവനും വ്യക്തമാക്കി. വിഷയത്തില്‍ കെ പി സി സി നേതൃത്വം ഇടപെട്ട് ചര്‍ച്ച നടത്തിയിട്ടും ഫലമുണ്ടായില്ല.