Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

എന്‍ ഡി എ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരായ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും

കൊച്ചി: തലശേരിയിലെയും ഗുരുവായൂരിലെയും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരായ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് ഹൈക്കോടതി ഹര്‍ജി പരിഗണിക്കുക. നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെതിരെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നല്‍കിയ ഹര്‍ജിയില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കമ്മീഷനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം വിഷയത്തില്‍ കോടതിയ്ക്ക് ഇടപെടാന്‍ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ വ്യക്തമാക്കി. വിജ്ഞാപനം വന്നശേഷം കോടതി ഇടപെടുന്നതില്‍ തടസ്സമുണ്ടെന്നാണ് കമ്മീഷന്റെ വാദം. കോടതി ഇടപെടല്‍ സ്വതന്ത്രവും നീതിപൂര്‍വ്വവുമായ തെരഞ്ഞെടുപ്പിനെ തടസ്സപ്പെടുത്തും. ഫലപ്രഖ്യാപനത്തിന് ശേഷം മാത്രമേ കോടതിയ്ക്ക് വിഷയത്തില്‍ ഇടപെടാന്‍ കഴിയൂവെന്നും കമ്മീഷന്‍ കോടതിയില്‍ ബോധിപ്പിച്ചു.

ദേവികുളത്തെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി ആര്‍.എം ധനലക്ഷ്മിയുടെ നാമനിര്‍ദ്ദേശ പത്രികയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. ഇതിനെതിരെ ധനലക്ഷ്മിയും തിങ്കളാഴ്ച കോടതിയെ സമീപിക്കും. പത്രികയിലെ പിഴവ് സാങ്കേതികം മാത്രമാണെന്ന് സ്ഥാനാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു.