ന്യൂഡല്‍ഹി: 67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച നേട്ടം സ്വന്തമാക്കി മലയാള ചലച്ചിത്രമേഖല. പ്രിയദര്ശന്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടി കങ്കണാ റണാവത്ത്. തമിഴ്നടന്‍ ധനുഷും ബോളിവുഡ് നടന് മനോജ് ബാജ്പേയിയും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു.
മണികര്‍ണിക, പങ്ക എന്നി സിനിമകളിലെ അഭിനയത്തിനാണ് കങ്കണാ റണാവത്തിനെ മികച്ച നടിയായി തിരഞ്ഞെടുത്തത്. വെട്രിമാരന് സംവിധാനം ചെയ്ത അസുരനിലെ കഥാപാത്രം ധനുഷിനും ഭോണ്‍സ്ലേയിലെ അഭിനയത്തിന് മനോജ് ബാജ്പേയിക്കും മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. സൂപ്പര്‍ ഡീലക്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയ് സേതുപതി മികച്ച സഹനടനായും പല്ലവി ജോഷിയും മികച്ച സഹനടിയായും തിരഞ്ഞെടുക്കപ്പെട്ടു.
നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തിന് രണ്ട് പുരസ്കാരങ്ങളാണ് ലഭിച്ചത്. രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത കള്ളനോട്ടം മികച്ച മലയാള സിനിമയായി തെരഞ്ഞെടുക്കപ്പെട്ടു. ബിരിയാണി സംവിധാനം ചെയ്ത സജിന്‍ ബാബു ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായി.
അവസാന റൗണ്ടില്‍ 17 മലയാള ചലച്ചിത്രങ്ങളാണ് ഇടംപിടിച്ചത്. മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനത്തിനുള്ള പുരസ്കാരം സിക്കിമിന് ലഭിച്ചു. സഞ്ജയ് സൂരിയുടെ എ ഗാന്ധിയന്‍ അഫയര്‍ഃ ഇന്ത്യാസ് ക്യൂരിയസ് പോര്‍ട്രയല്‍ ഓഫ് ലവ് ഇന്‍ സിനിമ എന്ന പുസ്തകത്തിന് മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള അവാര്‍ഡ് ലഭിച്ചു.
പുരസ്കാരത്തിന് അര്‍ഹമായ മറ്റ് വിഭാഗങ്ങള്‍
കുടുംബബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കഥേതതര ചിത്രം: ഒരു പാതിരാസ്വപ്നം പോലെ (ശരണ്‍ വേണുഗോപാല്‍)
കഥേതര വിഭാഗത്തില്‍ വിപിന്‍ വിജയിയുടെ സ്മോള്‍ സ്കെയില്‍ സൊസൈറ്റിക്ക് പ്രത്യേക ജൂറി പരാമര്‍ശം
കഥേതര വിഭാഗത്തില്‍ മികച്ച വിദ്യാഭ്യാസ ചിത്രം: ആപ്പിള്‍സ് ആന്റ് ഓറഞ്ചസ്
മികച്ച പാരിസ്ഥിതിക ചിത്രം: ദ് സ്റ്റോര്‍ക്ക് സേവിയേഴ്സ്
ജൂറിയുടെ പ്രത്യേക പരാമര്‍ശം: ബിരിയാണി (സജിന്‍ ബാബു)
മികച്ച തമിഴ്ചിത്രം: വെട്രിമാരന് സംവിധാനം ചെയ്ത അസുരന്
മികച്ച മലയാളം ചലചിത്രം: കള്ളനോട്ടം (രാഹുല്‍ വി നായര്‍)
പണിയ ഭാഷയിലെ മികച്ച ചിത്രം: മനോജ് കാനയുടെ കെഞ്ചിറ
സ്പെഷ്യല്‍ എഫക്ട്സ്: അറബികടലിന്റെ സിംഹം (സിദ്ധാര്‍ത്ഥ് പ്രിയദര്ശന്)
ഗാനരചന: പ്രഭാവര്‍മ്മ (കോളാമ്പി)
മേക്കപ്പ്: ഹെലന് (രഞ്ജിത്ത്)
മികച്ച ഹിന്ദി ചിത്രം: ചിച്ചോറാ
റീറിക്കോര്‍ഡിങ്: റസൂല്‍ പൂക്കുട്ടി (ഒത്ത സെരിപ്പ് സൈസ് 7)
മികച്ച ഛായാഗ്രാഹകന്‍: ഗിരീഷ് ഗംഗാധരന് (ജല്ലിക്കട്ട്)
മികച്ച സഹനടന്മാര്: വിജയ് സേതുപതി ( സൂപ്പര്‍ ഡീലക്സ്) , പല്ലവി ജോഷി
നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം: മാത്തുക്കുട്ടി സേവ്യര്‍ (ഹെലന്)
വസ്ത്രാലങ്കാരം: മരക്കാര്‍ (സുജിത് സുധാകരന്, വി. സായ്).
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; വയനാട്ടിലെ ചെറുവയൽ രാമൻ പുരസ്കാര നിറവിൽ .
ദിഗ് വിജയ് സിംഗിനെ തള്ളി ;സർജിക്കൽ സ്ട്രൈക്ക് വിവാദത്തിൽ നിലപാടുമായി രാഹുൽ.
ഇനി അൻഡമാൻ ദ്വീപുകൾക് പുതിയ ചരിത്രം.
വ്യാജ വാര്‍ത്തകള്‍ തടയാനുള്ള പദ്ധതികളുമായി ഐടി മന്ത്രാലയം .
യുദ്ധം രാജ്യത്തെ തകർത്തു; ഇന്ത്യയുമായി ചർച്ചക്ക് തയ്യാറെന്ന് പാക്ക് പ്രധാനമന്ത്രി.
ഉത്തരേന്ത്യയിൽ തണുപ്പ് കടുക്കുന്നു; തലസ്ഥാനത്ത് പൂജ്യത്തിനടുത്ത് .
തെറ്റു പറ്റി; ഗുലാം നബിക്കൊപ്പം പോയ വർ തിരിച്ചു വരവിന്റെ പാതയിൽ.
കർണ്ണപ്രയാഗിലും വീടുകളിൽ വിള്ളൽ ; ദുസ്സൂചനയായി പ്രകൃതിയുടെ പ്രതിഭാസം.
രാജ്യത്ത് പ്രവർത്തനം തുടങ്ങാൻ വിദേശ യൂണിവേഴ്സിറ്റികൾക്ക് മാർഗ്ഗരേഖ പുറത്തിറക്കി.
പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെൻ അന്തരിച്ചു.
ശൈത്യത്തിന്റെ പിടിയിൽ തലസ്ഥാനം.
ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാർ; ചൈന.