തിരുവനന്തപുരം: മിക്ക ജില്ലകളിലും ഇരട്ട വോട്ട് സ്ഥിരീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്. പ്രാഥമിക അന്വേഷണത്തില്‍ ഇരട്ട വോട്ട് കണ്ടെത്തിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. ഇരട്ട വോട്ട് പ്രശ്നം ആദ്യമായല്ലെന്നും പരിശോധനയില്‍ ഇരട്ടവോട്ടുകള്‍ കൂടാനാണ് സാധ്യതയെന്നും ടിക്കാറാം മീണ അറിയിച്ചു.
അഞ്ച് നിയോജക മണ്ഡലങ്ങളായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആദ്യ പരാതിയില്‍ ഉണ്ടായിരുന്നത്. പ്രാഥമിക അന്വേഷണം നടത്തിയപ്പോള്‍ പരാതിയിലെ കാര്യങ്ങള്‍ വാസ്തവമാണെന്നു കമ്മിഷന് ബോധ്യമായി. ഇരട്ടിവോട്ട് എല്ലാ തവണയും ഉണ്ടാകുന്നതാണെന്നും പരിശോധന തുടരുമെന്നും ടിക്കാറാം മീണ പറഞ്ഞു.
വൈക്കം – 590, ഇടുക്കി – 434, ചാലക്കുടി – 570, പാലക്കാട് – 800, കാസര്‍കോട് 640, കോഴിക്കോട് പരാതിയില്‍ പറയുന്നതിന്റെ പകുതി ഇരട്ടി, തവനൂരില്‍ പരാതിയില്‍ പറയുന്നതിന്റെ 70 ശതമാനം ഇരട്ടി എന്നിങ്ങനെയാണ് കണ്ടെത്തിയത്.
കാസര്‍കോട് ഒരു വോട്ടര്‍ക്കു 5 കാര്‍ഡ് അനുവദിച്ചതില്‍ 4 കാര്‍ഡുകള്‍ റദ്ദാക്കി. കാര്‍ഡുകള്‍ അനുവദിച്ച അസി. ഇലക്ട്രല്‍ റജിസ്ട്രേഷന് ഓഫിസറെ സസ്പെന്‍ഡ് ചെയ്തു. ഉദ്യോഗസ്ഥര്‍ മനപൂര്‍വം ഒന്നിലധികം തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്കിയാല് നടപടിയെടുക്കും. യഥാര്‍ഥ വോട്ടര്‍മാരേ പട്ടികയിലുള്ളൂ എന്ന് ഉറപ്പാക്കും.
ജനുവരി 20 നു ശേഷം വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ 9 ലക്ഷം അപേക്ഷയാണ് കമ്മിഷനു കിട്ടിയത്. കോവിഡായതിനാല്‍ ബൂത്ത് ലെവല്‍ ഉദ്യോഗസ്ഥര്‍ക്കു നേരിട്ട് വീടുകളില്‍ പോയി പരിശോധന നടത്താന്‍ കഴിയാത്തതാണ് അപാകതയ്ക്ക് ഇടയാക്കിയത്. സോഫ്റ്റ്വെയറിലെ പ്രശ്നങ്ങളും വോട്ട് ഇരട്ടിക്കുന്നതിന് കാരണമായി. ഇതു മുന്‍ വര്‍ഷങ്ങളിലും ഉണ്ടായിട്ടുണ്ട്.
3,70,000 പോളിങ് ജീവനക്കാരുള്ളതില്‍ 96 ശതമാനം പേര്‍ക്കും വാക്സിനേഷന് നല്‍കിയതായി ടിക്കാറാം മീണ പറഞ്ഞു. 8,85,000 അപേക്ഷകള്‍ പോസ്റ്റല്‍ വോട്ടിനായി നല്കി. 4,40,044 പേര് പോസ്റ്റല്‍ വോട്ടിന് അര്‍ഹരാണ്. തിരഞ്ഞെടുപ്പിന് 72 മണിക്കൂറിനു മുന്‍പ് ബൈക്ക് റാലി അവസാനിപ്പിക്കും.
കഴിഞ്ഞ തവണ 121 കമ്പനി കേന്ദ്രസേനയെയാണ് ലഭിച്ചത്. ഇത്തവണ 140 കമ്പനിയെ ലഭിച്ചു. വടക്കന്‍ കേരളത്തില്‍ സേനയെ കൂടുതലായി വിന്യസിക്കും. തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കു ലഭിച്ചതില്‍ 66,000 പരാതികള്‍ ശരിയാണെന്നു വ്യക്തമായതായും ടിക്കാറാം മീണ പറഞ്ഞു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ത്രിപുരയടക്കമുള്ള മൂന്ന് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.
കൈക്കലാക്കി ഹിമാചൽ.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് മേയ് 31ന്
അഞ്ചിൽ നാല് താമര ; പഞ്ചാബ് ആപ്പ് , ഇരുട്ടിലേക്ക് കോൺഗ്രസ് .
അസം മുനിസിപ്പൽ തിരഞ്ഞെടുപ്പ് ; ബിജെപി ബഹുദൂരം മുന്നിൽ.
ഗോവ തൂക്ക്; കുതിര കച്ചവടത്തിന് സാധ്യതയേറി
പഞ്ചാബിൽ ആപ്പിന്റെ തേരോട്ടം
യു പിയിൽ യോഗി തുടരും
യു പി യിൽ ആദ്യ ഘട്ടം വോട്ടെടുപ്പ് തുടങ്ങി. പ്രതീക്ഷയിൽ ബി ജെ പി .
ത്രിപുരയിൽ ബി ജെ പി നേടിയത് ചരിത്ര വിജയം; അമിത് ഷാ
തമിഴ്നാട്ടിൽ ഡിഎംകെ
ബംഗാളിൽ മമത മുന്നിൽ