ചേര്‍ത്തല: രാജ്യത്തെ വിഭജിക്കുന്ന നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ വിഭജിച്ച് തുടങ്ങിയപ്പോള്‍ മുതല്‍ സമ്പദ്വ്യവസ്ഥയടക്കം രാജ്യത്തിന്റെ വളര്‍ച്ച താഴേക്ക് കൂപ്പുകുത്തി. ചേര്‍ത്തല നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി അഡ്വ. എസ്.ശരത്, അരൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന് എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജ്യത്തിന്റെ വളര്‍ച്ച കണ്ട് അത്ഭുതപ്പെട്ട മറ്റ് രാജ്യങ്ങള്‍ ഇപ്പോള്‍ നമ്മെ പരിഹസിക്കുകയാണ്. എപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ എന്ന് ആവര്‍ത്തിച്ചു പറയുന്നുണ്ട്. ഇത് കേള്‍ക്കുന്ന മറ്റ് രാജ്യങ്ങള്‍ ചിരിക്കുകയാണ്. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്. ഇവിടെയുള്ള യുവജനങ്ങള്‍ക്ക് ജോലി നല്കാന് പറ്റുമോ എന്ന് പോലും പറയാന്‍ പറ്റില്ല. തൊഴിലുണ്ടെങ്കിലേ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയുള്ളൂ. ഇക്കാര്യത്തെക്കുറിച്ച് കഴിഞ്ഞ യു.പി.എ. സര്‍ക്കാരിന് നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പോലുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കിയത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്മാരുടെ പക്കല്‍ നിരവധി സിദ്ധാന്തങ്ങളുണ്ട്. പക്ഷേ, അതിന്റെ ആവശ്യമൊന്നുമില്ല. പരസ്പര സഹോദര്യവും പാവപ്പെട്ടവര്‍ക്ക് പണം എത്തിച്ചുകൊടുക്കുകയും ചെയ്താല്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും രാജ്യം വികസിക്കുകയും ചെയ്യും.
കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ഉറപ്പായും ന്യായ് പദ്ധതി നടപ്പാക്കും. ന്യായ് പദ്ധതിയിലൂടെ പണം നല്‍കുന്നത് സാമ്പത്തിക രംഗത്തിന് കുതിച്ചു ചാട്ടമുണ്ടാക്കും. ഇതിലൂടെ സമ്പദ്ഘടനയെ ശക്തിപ്പെടുത്താനാകും. എല്ലാ ക്ഷേമപെന്‍ഷനുകളുടെയും തുക 3000 രൂപയാക്കും. നെല്ല്, റബ്ബര്‍, നാളികേരം തുടങ്ങിയവയ്ക്ക് ന്യായവില നിശ്ചയിക്കും. വീട്ടമ്മമാര്‍ക്ക് പെന്ഷന് പദ്ധതി ആരംഭിക്കും. ഇ.എം.സി.സി. കരാര്‍ നടന്നുവെങ്കില് മത്സ്യതൊഴിലാളികളുടെ ജീവിതം താറുമാറായേനെ. മോഷണമുതലുമായി കള്ളനെ പിടിക്കുമ്പോള്‍ താന്‍ മോഷ്ടിച്ചില്ലെന്ന് പറയുന്നതുപോലെയാണ് കരാര്‍ പുറത്തുവന്നപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് മാറ്റിയത്. കേന്ദ്രസര്‍ക്കാരിന്റെ അതേ നിലപാട് തന്നെയാണ് സംസ്ഥാനത്ത് ഇടതുസര്‍ക്കാര്‍ ചെയ്യുന്നത്.
കേരളത്തിലെ ചെറുപ്പക്കാര്‍ നിരാശരാണ്. ഇടതുപക്ഷ പോഷകസംഘടനാംഗങ്ങള്‍ക്ക് മാത്രമാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ ജോലി ലഭിക്കുന്നത്. ചെറുപ്പക്കാര്‍ക്കും പരിചയ സമ്പന്നര്‍ക്കും പ്രാധാന്യമുള്ള സ്ഥാനാര്‍ഥി പട്ടികയാണ് കോണ്‍ഗ്രസ് തയ്യാറാക്കിയിരിക്കുന്നത്. ഈ പട്ടികയിലെ അംഗങ്ങള്‍ വിജയിച്ച് നിയമസഭയിലെത്തിയാല്‍ സംസ്ഥാനത്തെ പല പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാവുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
നെഹ്റു ട്രോഫി വള്ളം കളി നടത്തുന്നത് പരിഗണനയില്‍
മത്സ്യ ബന്ധന വള്ളം മറിഞ്ഞ് നാല് പേര് മരിച്ചു
ഛർദ്ദി; 40 പേർ ചികിത്സതേടി
മത്സ്യബന്ധന ഉപകരണങ്ങൾക്ക് ഇൻഷുറൻസ്; അപേക്ഷിക്കാം
അജ്ഞാതരോഗം: കുട്ടനാട്ടില്‍ രണ്ടായിരത്തോളം താറാവുകള്‍ ചത്തു
കോവിഡ് വാര്‍ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ ചിത്രീകരണം: എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി. ചിത്തരഞ്ജനെതിരെ പരാതി
നടി പ്രിയങ്ക അരൂരില്‍ മത്സരിക്കും
പുഷ്പാര്‍ച്ചന വിവാദം: സന്ദീപ് വചസ്പതിയെ പിന്തുണച്ച് തുഷാര്‍ വെള്ളാപ്പള്ളി
സിപിഐ മുന്‍ ജില്ലാ നേതാവ് കുട്ടനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി
സ്ഥാനാര്‍ത്ഥി നിര്‍ണയം: എല്‍.ഡി.ഫില്‍ അസ്വാരസ്യങ്ങള്‍
നിയമസഭാ തിരഞ്ഞെടുപ്പ്: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് യോഗങ്ങള്‍ക്ക് പ്രത്യേക സ്ഥലങ്ങള്‍ അനുവദിക്കും
ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ നിരോധനാജ്ഞ