ന്യൂഡല്‍ഹി: ഏപ്രില്‍ ഒന്ന് മുതല്‍ 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്മാര്ക്ക് വാക്സിന് നല്‍കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കര്. വാക്സിന് സ്വീകരിക്കാന്‍ യോഗ്യരായ എല്ലാവരും കുത്തിവെപ്പ് നടത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ രോഗവ്യാപനം രൂക്ഷമായി വരുന്ന സാഹചര്യത്തിലാണ് കുത്തിവെപ്പിന്റെ വേഗത വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
രാജ്യത്ത് ഇപ്പോള്‍ രണ്ടാംഘട്ട കുത്തിവെപ്പാണ് നടക്കുന്നത്. വാക്സിനേഷന് വേഗത്തിലാക്കുന്നതിന്റെ ഭാഗമായി വാക്സിന് നിര്‍മ്മാണ കമ്പനികളോട് 120 മില്യണ്‍ വാക്സിന് ഡോസുകള്‍ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. 100 മില്യണ്‍ കൊവിഷീല്‍ഡ് വാക്സിനും 20 മില്യണ്‍ കൊവാക്സിനുമാണ് ആവശ്യപ്പെട്ടത്.
കൊവിഷീല്‍ഡ് വാക്സിന് കുത്തിവെപ്പ് സംബന്ധിച്ചും അദ്ദേഹം നിര്‍ദ്ദേശങ്ങള്‍ നില്‍കി. കൊവിഷീല്‍ഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് 4 മുതല്‍ 8 ആഴ്ച്ചത്തെ ഇടവേളയ്ക്ക് ശേഷം മാത്രമേ രണ്ടാമത്തെ ഡോസ് സ്വീകരിക്കാവൂ. ഇത് കൂടുതല്‍ ഫലപ്രദമാണ് എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. നിലവിലുള്ള 28 ദിവസത്തെ ഇടവേള വര്‍ദ്ധിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
രാഷ്ട്രപതി ഭവന് മുന്നിലെ ഉദ്യാനമായ മുഗള്‍ ഗാര്‍ഡന്റെ പേര് മാറ്റി.
ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; വയനാട്ടിലെ ചെറുവയൽ രാമൻ പുരസ്കാര നിറവിൽ .
ദിഗ് വിജയ് സിംഗിനെ തള്ളി ;സർജിക്കൽ സ്ട്രൈക്ക് വിവാദത്തിൽ നിലപാടുമായി രാഹുൽ.
ഇനി അൻഡമാൻ ദ്വീപുകൾക് പുതിയ ചരിത്രം.
വ്യാജ വാര്‍ത്തകള്‍ തടയാനുള്ള പദ്ധതികളുമായി ഐടി മന്ത്രാലയം .
യുദ്ധം രാജ്യത്തെ തകർത്തു; ഇന്ത്യയുമായി ചർച്ചക്ക് തയ്യാറെന്ന് പാക്ക് പ്രധാനമന്ത്രി.
ഉത്തരേന്ത്യയിൽ തണുപ്പ് കടുക്കുന്നു; തലസ്ഥാനത്ത് പൂജ്യത്തിനടുത്ത് .
തെറ്റു പറ്റി; ഗുലാം നബിക്കൊപ്പം പോയ വർ തിരിച്ചു വരവിന്റെ പാതയിൽ.
കർണ്ണപ്രയാഗിലും വീടുകളിൽ വിള്ളൽ ; ദുസ്സൂചനയായി പ്രകൃതിയുടെ പ്രതിഭാസം.
രാജ്യത്ത് പ്രവർത്തനം തുടങ്ങാൻ വിദേശ യൂണിവേഴ്സിറ്റികൾക്ക് മാർഗ്ഗരേഖ പുറത്തിറക്കി.
പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെൻ അന്തരിച്ചു.
ശൈത്യത്തിന്റെ പിടിയിൽ തലസ്ഥാനം.