Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവച്ച് പിസി ജോര്‍ജ്

കോട്ടയം: ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി പരിധിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവച്ച് ജനപക്ഷം ചെയര്‍മാനും പൂഞ്ഞാര്‍ എംഎല്‍എയുമായ പിസി ജോര്‍ജ്. കഴിഞ്ഞ ദിവസം പ്രചാരണ പരിപാടികള്‍ക്കിടെ പിസി ജോര്‍ജിനു നേരെ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പി സി പ്രചരണം നിര്‍ത്തിവെച്ചത്. ചിലര്‍ കലാപത്തിനു ശ്രമിക്കുകയാണെന്നും അതിനാല്‍ പ്രചാരണ പരിപാടികള്‍ നിര്‍ത്തിവെക്കുന്നു എന്നുമാണ് പിസി ജോര്‍ജ് വിശദീകരിച്ചത്.

കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം നടന്ന പ്രചാരണ പരിപാടിയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പിസി ജോര്‍ജ് ഭീഷണി മുഴക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

തീക്കോയി പഞ്ചായത്തിലെ തേവര്‍ പാറയില്‍ വാഹന പര്യടനം നടത്തുന്നതിനിടെയായിരുന്നു പിസി ജോര്‍ജിനെതിരെ പ്രതിഷേധം ഉണ്ടായത്. സംസാരിച്ചുകൊണ്ടിരിക്കെ അദ്ദേഹത്തെ ചിലര്‍ കൂക്കിവിളിക്കുകയായിരുന്നു. കൂക്കി വിളിച്ചവര്‍ക്കെതിരെ പിസി ജോര്‍ജ് ഭീഷണി ഉയര്‍ത്തി, സൗകര്യമുണ്ടെങ്കില്‍ തനിക്ക് വോട്ട് ചെയ്താല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.