Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

ഛത്തീസ്ഗഢില്‍ കുഴിബോംബ് സ്‌ഫോടനത്തില്‍ മൂന്ന് ജവാന്‍മാര്‍ക്ക് വീരമൃത്യു

റായ്പൂര്‍: ഛത്തീസ്ഗഢില്‍ ഉണ്ടായ കുഴിബോംബ് സ്‌ഫോടനത്തില്‍ മൂന്ന് ജവാന്‍മാര്‍ക്ക് വീരമൃത്യു. നക്‌സല്‍ബാധിത മേഖലയായ നാരയണ്‍പൂരിലാണ് സ്‌ഫോടനമുണ്ടായത്. 27 സൈനികര്‍ സഞ്ചരിച്ച ബസ് സ്‌ഫോടനത്തില്‍ തകര്‍ന്നുവെന്ന് പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ച വൈകീട്ട് 4.30 നായായിരുന്നു സംഭവം. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ബസ് പാലത്തില്‍ നിന്ന് മറിഞ്ഞുവെന്ന് നാരയണ്‍പൂര്‍ എസ്.പി മോഹിത് ഗാര്‍ഗ് പറഞ്ഞു. സ്‌ഫോടനത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. മേഖലയിലെ പരിശോധന കര്‍ശനമാക്കിയതായി അധികൃതര്‍ അറിയിച്ചു.