Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്

കൊച്ചി: കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വീണ്ടും കസ്റ്റംസ് നോട്ടീസ്. ഈ മാസം 30 ന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. 30 നും ഹാജരായില്ലെങ്കില്‍ കോടതി വഴി വാറന്റ് അയക്കുമെന്നാണ് കസ്റ്റംസ് നോട്ടീസ് വ്യക്തമാക്കിയിരിക്കുന്നത്.

കള്ളക്കടത്തുമായി ബന്ധപ്പെട്ട ഡോളര്‍ കടത്ത് കേസിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. മുന്‍പ് രണ്ട് തവണ നോട്ടീസ് നല്‍കിയെങ്കിലും വിനോദിനി ഹാജരായില്ല. ഇതിന് പിന്നാലെയാണ് നടപടി കൂടുതല്‍ കടുപ്പിക്കാന്‍ കസ്റ്റംസ് തീരുമാനിച്ചത്.

തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ട എന്നാണ് പാര്‍ട്ടി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്താല്‍ തെരഞ്ഞെടുപ്പില്‍ അത് സിപിഎമ്മിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.

ലൈഫ് മിഷന്‍ പദ്ധതിയുടെ കോഴയായി യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണുകളില്‍ ഒന്ന് വിനോദിനി ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. യുഎഇ കോണ്‍സുല്‍ ജനറലിന് നല്‍കിയ ഐഫോണ്‍ എങ്ങനെ വിനോദിനി ബാലകൃഷ്ണന്റെ കയ്യില്‍ എത്തിയെന്ന് കസ്റ്റംസ് പരിശോധിക്കുകയാണ്.