Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

ആവേശമായി അമിത് ഷായുടെ റോഡ് ഷോ

കൊച്ചി: ബിജെപി പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തി തൃപ്പൂണിത്തുറയില്‍ ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ റോഡ് ഷോ. തൃപ്പൂണിത്തുറയിലെ ബിജെപി സ്ഥാനാര്‍ത്ഥി ഡോ. കെ എസ് രാധാകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചാണ് കേന്ദ്രആഭ്യന്തരമന്ത്രി റോഡ് ഷോ നടത്തിയത്.

അണിയിച്ചൊരുക്കിയ തുറന്ന വാഹനത്തിലാണ് അമിത് ഷായുടെ പ്രചാരണം. തൃപ്പൂണിത്തുറ കിഴക്കേകോട്ട മുതല്‍ ആരംഭിച്ച റോഡ്‌ഷോയ്ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. അമിത് ഷായുടെ വരവില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് പൊരി വെയിലിനെ പോലും വകവയ്ക്കാതെ ആവേശം നിറഞ്ഞ് സ്ഥലത്തെത്തിയത്.