ചെടിച്ചട്ടി, ഗ്രോബാഗ്, ഡ്രം എന്നിവയില്‍ കൃഷി ചെയ്യുന്നവര്‍ക്ക് വരള്‍ച്ചയില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് ചെറുതല്ല. അതുപോലെ തന്നെ വേനല്‍ക്കാലത്ത് വേണ്ടത്ര വെള്ളം കിട്ടാതെ കൃഷിക്ക് ബുദ്ധിമുട്ട് നേരിടുന്ന കര്‍ഷകരുമുണ്ട്. ഇത്തരത്തിലുള്ള കര്‍ഷകര്‍ക്ക് സഹായകരമാവുകയാണ് കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത ഹൈഡ്രോജെല്‍ ക്യാപ്സ്യൂള്‍.
പേര് സൂചിപ്പിക്കുന്നതുപോലെ ജലം സംഭരിക്കാന്‍ ശേഷിയുള്ള പോളിമറുകളാണ് ഹൈഡ്രോജെല്‍. കാര്‍ഷിക മേഖലയില്‍ മണ്ണിന്റെ ജല ആഗിരണ-സംഭരണ ശേഷി വര്‍ധിപ്പിക്കാനും മണ്ണൊലിപ്പും കുത്തൊഴുക്കും തടയാനും ജലസേചനത്തിന്റെ അളവ് കുറയ്ക്കാനും ഈ ക്യാപ്സ്യൂള്‍ ഉപയോഗിക്കുന്നു. പോളിമര്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ജെല്‍ സ്വാഭാവികമായി വിഘടിച്ചു പോകുന്നതാണ്. കൃഷിയിടത്തിലെ മണ്ണുമായി ഹൈഡ്രോജെല്‍ കലര്‍ത്തുകയാണ് ചെയ്യുന്നത്. ജലം ആഗിരണം ചെയ്യുന്ന ജെല്‍ അതിന്റെ വലുപ്പത്തിന്റെ മുന്നൂറു മടങ്ങായി സ്വയം വലുതാകുന്നു. ഇത് ചെടികളുടെ വേരുപടലത്തില്‍ ഒട്ടിയിരിക്കുകയും മണ്ണില്‍ ജലാംശം കുറയുന്ന അവസരത്തില്‍ നനവ് പുറത്തുവിട്ട് ചെടിക്ക് ലഭ്യമാക്കുകയും ചെയ്യും. 10 മുതല്‍ 25 ശതമാനം വരെ വിളവര്‍ധനയും രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രവുമല്ല ജലസേചനത്തില്‍ 40 മുതല്‍ 70 ശതമാനം വരെ ജല ഉപയോഗം കുറയ്ക്കാനും കഴിയും രാസവളം ജലത്തില്‍ ലയിച്ച് ഒഴുകിപ്പോകുന്നത് തടയാനും ഹൈഡ്രോജെല്ലിന് കഴിയും.
ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ സ്ഥാപനം 2012 മുതല്‍ തന്നെ പൂസ ഹൈഡ്രോജെല്‍ എന്ന പേരില്‍ ഇത് ഉത്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ടെങ്കിലും വന്‍കിട കര്‍ഷകര്‍ക്കിടയില്‍ മാത്രമാണ് ഇതിന് പ്രചാരമുണ്ടായിരുന്നത്. പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രം ഹൈഡ്രോജെല്‍, ക്യാപ്സ്യൂള്‍ രൂപത്തില്‍ തയ്യാറാക്കി വിതരണം ചെയ്യുന്നുണ്ട്. രണ്ട് ക്യാപ്സ്യൂള്‍ ഒരു ഗ്രോബാഗില്‍ എന്ന നിലയിലാണ് കൊടുക്കേണ്ടത്.
അഞ്ചാമത് വൈഗ കാര്‍ഷിക മേളയിലാണ് വരള്‍ച്ചയെ പ്രതിരോധിച്ച് വിളകളെ സഹായിക്കുന്ന ഹൈഡ്രോജല്‍ ക്യാപ്സ്യൂള്‍ കാര്‍ഷിക സര്‍വ്വകലാശാല അവതരിപ്പിച്ചത്. സ്റ്റാര്‍ച്ച് ബേസ്ഡ് ക്യാപ്സൂള്‍ അതിന്റെ 400 ഇരട്ടി വെള്ളം പിടിച്ചു വെയ്ക്കുന്നു. ക്യാപ്സ്യൂള്‍ ബോഡി, ഹ്യൂമന്‍ മെഡിസിനില്‍ ഉപയോഗിക്കുന്ന ജലാറ്റിന്‍ ബോഡി ആയതിനാല്‍ അടുത്ത വലിയ മഴക്കാലത്തോടെ അലിഞ്ഞ് ഇല്ലാതാകും. തെങ്ങ്, ജാതിക്ക എന്നിവയ്ക്ക് 20 ഉം കമുകിന് 10 ഉം വാഴയ്ക്ക് 8 ഉം പച്ചക്കറിക്ക് 4 ഉം ക്യാപ്സ്യൂളുകള് വേരുപടത്തിനടുത്തേക്ക് സ്ഥാപിച്ച് മണ്ണിട്ട് മൂടി നനച്ചു കൊടുക്കുക.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
വിളനാശമുണ്ടായാല്‍ കാലതാമസം കൂടാതെ കര്‍ഷകര്‍ക്ക് ധനസഹായം ലഭ്യമാക്കും: മന്ത്രി പി.പ്രസാദ്
ഗോത്രവർഗ്ഗ കർഷകരുടെ സുസ്ഥിര ഉപജീവനത്തിനായി ചെറുതേനീച്ച വളർത്തൽ പദ്ധതി
ക്ഷീര കര്‍ഷര്‍ക്ക് പ്രവര്‍ത്തന മൂലധനത്തിന് വായ്പ അനുവദിക്കും: മന്ത്രി ജെ. ചിഞ്ചുറാണി
നെക്സ്റ്റ് സ്റ്റോറിന് സ്റ്റാർട്ടപ്പ് ഇന്ത്യ അംഗീകാരം
ചെലവു കുറഞ്ഞ കൃഷിരീതികൾ വ്യാപകമാക്കണം: മന്ത്രി ജി.ആർ. അനിൽ
എറണാകുളം ജില്ല കഴിഞ്ഞ വര്‍ഷം കൃഷിയിറക്കിയത് 1,48,801 ഹെക്ടറില്‍
ഞങ്ങളും കൃഷിയിലേക്ക് പദ്ധതി; കാര്‍ഷിക വളര്‍ച്ചയ്ക്കായി നടത്തുന്നത് വിപുലമായ ആസൂത്രണം-മുഖ്യമന്ത്രി
മൃഗസംരക്ഷണ വകുപ്പിന്റെ മീഡിയ ഡിവിഷന് പ്രവര്‍ത്തനമാരംഭിച്ചു
പശുക്കൾക്കുള്ള ഇൻഷുറൻസ് പദ്ധതി നടപ്പാക്കും: മന്ത്രി ജെ.ചിഞ്ചുറാണി
ക്ഷീരമേഖലയുടെ വളര്‍ച്ച രാജ്യത്തിന് മാതൃക: മന്ത്രി ജി.ആര്.അനില്‍
ജനകീയ മത്സ്യകൃഷി കൂടുതൽ സജീവമാക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം
കാര്‍ഷികമേഖലയ്ക്ക് 851 കോടി, റബ്ബര്‍ സബ്സിഡിക്ക് 500 കോടി