Agriculture

Entertainment

January 28, 2023

BHARATH NEWS

Latest News and Stories

ആദായനികുതി വകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ആദായനികുതി വകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിയുടെ പേരില്‍ ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്താമെന്ന് കരുതേണ്ട. ആദായ നികുതി വകുപ്പിന് കിഫ്ബിയെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല. ആദായനികുതി പരിശോധന ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ്. അധികാരമുണ്ടെന്ന് കരുതി എവിടെയും ചെന്ന് കയറരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. നെയ്യാറ്റിന്‍കരയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പിണറായി.

ഇന്നലെ ഉച്ചയോടെയാണ് കിഫ്ബിയിലെ ആദായനികുതി വകുപ്പിന്റെ പരിശോധന ആരംഭിച്ചത്. പതിനഞ്ചോളം ഉദ്യോഗസ്ഥരാണ് തിരുവനന്തപുരത്തെ കിഫ്ബി ആസ്ഥാനത്ത് പരിശോധനയ്ക്ക് എത്തിയത്. ആദായനികുതി വകുപ്പ് കമ്മീഷണറും പരിശോധന നടത്തി. പിന്നീട് രാത്രിയോടെ അദ്ദേഹം മടങ്ങുകയായിരുന്നു.പരിശോധന മണിക്കൂറുകള്‍ നീണ്ടു. നേരത്തെ ആവശ്യപ്പെട്ട കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പദ്ധതികളുടെ വിശദാംശങ്ങള്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചു.