Agriculture

Entertainment

January 28, 2023

BHARATH NEWS

Latest News and Stories

എല്‍ദോസ് കുന്നപ്പള്ളിയ്ക്കും ഭാര്യയ്ക്കും ഇരട്ട വോട്ട്; ചെന്നിത്തലയ്ക്ക് തിരിച്ചടി

കൊച്ചി: പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിക്കും ഭാര്യ മറിയാമ എബ്രഹാമിനും ഇരട്ടവോട്ട് കണ്ടെത്തിയത് ചെന്നിത്തലയ്ക്ക് തിരിച്ചടിയാകുന്നു. സംസ്ഥാനത്ത് ഇരട്ടവോട്ടുകളുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് സി പി എമ്മാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം നിലനില്‍ക്കെ തന്നെയാണ് കോണ്‍ഗ്രസ് എം എല്‍ എ എല്‍ദോസിനും ഭാര്യയ്ക്കും ഇരട്ടവോട്ട് കണ്ടെത്തിയത്. മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലാണ് എല്‍ദോസ് കുന്നപ്പള്ളിയുടെ ഒരു വോട്ട്. പെരുമ്പാവൂരാണ് രണ്ടാമത്തെ വോട്ട്.

കഴിഞ്ഞദിവസം കയ്പമംഗലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശോഭ സുബിന് മൂന്നിടത്ത് വോട്ടുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു. ഇരട്ടവോട്ടുകള്‍ സംസ്ഥാനത്ത് വ്യാപകമാണെന്ന് കാണിക്കാനായി ഒരുസ്ത്രീക്ക് അഞ്ച് വോട്ടുകളുളള വിവരം പ്രതിപക്ഷ നേതാവ് തെളിവുകള്‍ സഹിതം പുറത്തുവിട്ടിരുന്നു. പിറ്റേദിവസം ഈ സ്ത്രീയും താന്‍ കോണ്‍ഗ്രസുകാരിയാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.

കേരളത്തിലെ വോട്ടര്‍ പട്ടിക സുതാര്യമല്ലെന്നും സി പി എം ആസൂത്രിത നീക്കം നടത്തി, നാലുലക്ഷത്തോളം വ്യാജ വോട്ടര്‍മാരെ ചേര്‍ത്തെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം നടക്കുകയാണ്. ഇക്കാര്യത്തില്‍ എ ഐ സി സി സംഘം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ട് പരാതി നല്‍കും. കളളവോട്ട് തടയലാണ് തന്റെ അടുത്ത ലക്ഷ്യമെന്നും ചെന്നിത്തല പറഞ്ഞു.