തൃശ്ശൂര്‍: ആബ്സെന്റീസ് വോട്ടര്‍മാര്‍ക്കുള്ള തപാല്‍ വോട്ടെടുപ്പിന്റെ ഉദ്ഘാടനം മുണ്ടൂരിലെ കലാമണ്ഡലം ഗോപിയാശാന്റെ വീട്ടില്‍ നടന്നു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കലക്ടര്‍ എസ് ഷാനവാസിന്റെ നേതൃത്വത്തില്‍ പ്രത്യേക പോള്‍ സംഘം ഗോപിയാശാന്റ വീട്ടിലെത്തി വോട്ടെടുപ്പ് നടത്തുകയായിരുന്നു. സ്വീപിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ കലക്ടര്‍ ഗോപിയാശാന് പൊന്നാടയും മെമന്റോയും നല്കി ആദരിച്ചു. തിരിച്ചറിയല്‍ രേഖ പരിശോധിച്ച ശേഷം പോളിങ് ഉദ്യോഗസ്ഥര്‍ ഗോപിയാശാന് സ്പെഷ്യല്‍ ബാലറ്റ് നല്കി. താല്‍ക്കാലികമായി തയ്യാറാക്കിയ പോളിങ് സ്റ്റേഷനില്‍ ഗോപിയാശാന് വോട്ടു ചെയ്ത് ബാലറ്റ് പേപ്പര്‍ കവറിലിട്ട് തിരിച്ചുനല്‍കി.
80 വയസിന് മുകളിലുള്ളവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് രോഗികള്‍ എന്നിവരില്‍ നിന്ന് തപാല്‍ വോട്ട് അനുവദിക്കുന്നതിനായി ലഭ്യമായ 12 ഡി അപേക്ഷകളില്‍ സാധുവായ അപേക്ഷകരെ താമസ സ്ഥലത്തെത്തി വോട്ട് ചെയ്യിക്കുന്ന പ്രക്രിയയ്ക്കാണ് ഇതോടെ ജില്ലയില്‍ തുടക്കമായത്. അര്‍ഹരായ 37828 പേര്‍ക്കാണ് പ്രത്യേക തപാല്‍ വോട്ട് ചെയ്യാന്‍ അവസരം. 396 പോളിംഗ് സംഘത്തെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. ഓരോ സംഘത്തിലും 2 പോളിംഗ് ഉദ്യോഗസ്ഥര്‍, ഒരു പൊലീസ് ഉദ്യോഗസ്ഥന്, ഒരു വീഡിയോഗ്രാഫര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ഒരു ദിവസം ഒരു പോള്‍ സംഘം 20 മുതല്‍ 25 വരെ ആളുകളെ വോട്ട് ചെയ്യിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ശരിയായ രീതിയില്‍ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയാണ് പോളിംഗ് ടീമിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. ഇവര്‍ നിര്‍ദ്ധിഷ്ട ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ എത്തി പോളിംഗ് സാമഗ്രികള്‍ സ്വീകരിക്കും. വോട്ടര്‍മാരെ സന്ദര്‍ശന ദിവസവും സമയവും മുന്‍കൂട്ടി അറിയിച്ചിട്ടുണ്ട്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഗുരുവായൂരപ്പന് സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ച് വ്യവസായി
തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി
തൃശൂർ പൂരം: ഞായറാഴ്ച സാമ്പിൾ വെടിക്കെട്ട്
തൃശൂർ പൂരം പ്രൗഢിയോടെ നടത്താൻ തീരുമാനം
മോഹന്‍ലാലിന്റെ കാര്‍ ഗുരുവായൂര്‍ ക്ഷേത്രനടയിലേക്ക് കയറ്റിവിട്ട സെക്യൂരിറ്റി ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
ഉണ്ണിക്കണ്ണന് 725 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ച് വ്യവസായി രവി പിള്ള
കാട്ടാനയുടെ ചവിട്ടേറ്റ് രണ്ട് പേര് മരണമടഞ്ഞു
അപൂർവ ഇനം ഷഡ്പദത്തെ കണ്ടെത്തി
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 5000 പേര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ ദര്‍ശനം അനുവദിക്കും
കുതിരാന്‍ തുരങ്കങ്ങളില്‍ ഒന്ന് യാത്രയ്ക്കായി തുറന്നു കൊടുത്തു
കുതിരാന്‍ തുരങ്കം: സുരക്ഷ പോരെന്ന വാദവുമായി തുരങ്കം നിര്‍മ്മിച്ച കമ്പനി
കുതിരാന്‍ തുരങ്കത്തിലെ ആദ്യ സുരക്ഷാ ട്രയല്‍ റണ്‍ വിജയം