Agriculture

Entertainment

January 28, 2023

BHARATH NEWS

Latest News and Stories

ശോഭാ സുരേന്ദ്രന് നേരെ ഡി വൈ എഫ് ഐ ആക്രമണം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കഴക്കൂട്ടത്തെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് നേരെ ഡി വൈ എഫ് ഐ ഗുണ്ടകളുടെ ആക്രമണം. ചെമ്പഴന്തി അണിയൂര്‍ ജംഗ്ഷനില്‍ വച്ചാണ് ആക്രമണമുണ്ടായത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

സംഭവം നടന്ന് ഏകദേശം രണ്ടു മണിക്കൂര്‍ ആയെങ്കിലും പോലീസ് ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായിട്ടില്ലെന്ന് ശോഭ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടുതല്‍ പോലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ശോഭ സുരേന്ദ്രന്റെയും മണ്ഡലം പ്രസിഡന്റ് ശ്രീ ആര്‍ എസ് രാജീവിന്റെയും നേതൃത്വത്തില്‍ സിപിഎം ബൂത്ത് കമ്മിറ്റിയുടെ മുന്നില്‍ കുത്തിയിരുപ്പ് പ്രതിഷേധം നടക്കുകയാണ്.