Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

ശബരിമല യുവതീ പ്രവേശനത്തില്‍ ഇടത് നിലപാടില്‍ മാറ്റമില്ലെന്ന് ആനി രാജ

കൊച്ചി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഇടതുപക്ഷ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്ന് സി പി ഐ നേതാവ് ആനി രാജ. ഏതെങ്കിലുമൊരു മന്ത്രി ഒരഭിപ്രായം പറഞ്ഞാല്‍ അത് ഇടതുപക്ഷത്തിന്റെ ആകെ അഭിപ്രായമാകണമെന്നില്ലെന്നും അവര്‍ പറഞ്ഞു.

സീതാറാം യെച്ചൂരിയും ഡി രാജയും ഉള്‍പ്പെടെയുള്ള ഇടത് നേതാക്കള്‍ ആവര്‍ത്തിച്ച് പറയുന്ന നിലപാടില്‍ മാറ്റമില്ല. ലിംഗസമത്വം രാഷ്ട്രീയ പാര്‍ട്ടികളിലായാലും മതങ്ങളിലായാലും വേണമെന്ന് തന്നെയാണ് ഇടതുപക്ഷത്തിന്റെ നിലപാടെന്നും ആനി രാജ പറഞ്ഞു.