Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

വിഷുക്കിറ്റ് വിതരണം ഏപ്രില്‍ ഒന്ന് മുതല്‍

തിരുവനന്തപുരം: വിഷുക്കിറ്റ് വിതരണം ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിക്കാന്‍ സംസ്ഥാന ഭക്ഷ്യവകുപ്പ് തീരുമാനിച്ചു. ഒന്നാം തീയതി മുതല്‍ റേഷന്‍ കാര്‍ഡിന്റെ നിറം നോക്കാതെ എല്ലാവര്‍ക്കും നല്‍കാനാണ് പുതിയ നിര്‍ദേശം. ഒന്നും രണ്ടും തീയതികള്‍ അവധിയാണെങ്കിലും അന്നേ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ തുറക്കാന്‍ നിര്‍ദേശം നല്‍കാനും ഭക്ഷ്യവകുപ്പ് തീരുമാനിച്ചു.

തെരഞ്ഞെടുപ്പ് സാഹചര്യത്തില്‍ മാര്‍ച്ച് 31ന് 14 ഇനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റ് വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, തെരഞ്ഞെടുപ്പ് വേളയില്‍ കിറ്റ് വിതരണം ചെയ്യുന്നത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ് കമീഷന് കത്ത് നല്‍കുകയായിരുന്നു

മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്ക് ഈ മാസം അവസാനത്തോടെ കിറ്റ് വിതരണം ചെയ്യാനുള്ള തീരുമാനമാണ് സര്‍ക്കാര്‍ മാറ്റിയത്. വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് സ്‌പെഷ്യല്‍ അരി നല്‍കുന്നത് തടഞ്ഞതിനെ നിയമപരമായി നേരിടാനും ഭക്ഷ്യവകുപ്പ് തീരുമാനിച്ചു. വെള്ള, നീല കാര്‍ഡുകാര്‍ക്ക് 10 കിലോ അരി 15 രൂപ നിരക്കില്‍ നല്‍കാനായിരുന്നു തീരുമാനം.