Agriculture

Entertainment

January 28, 2023

BHARATH NEWS

Latest News and Stories

തൃശ്ശൂര്‍ പൂരം നടത്താന്‍ തീരുമാനമായി, ജനപങ്കാളിത്തത്തില്‍ നിയന്ത്രണമുണ്ടാകില്ല

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം നടത്താന്‍ തീരുമാനമായി. ജനപങ്കാളിത്തത്തില്‍ നിയന്ത്രണം ഉണ്ടാകില്ല. എക്‌സിബിഷനിലും സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഉണ്ടാകില്ല. ഇന്ന് കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

എക്‌സിബിഷന് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ പൂരവും എക്‌സിബിഷനും ഉപേക്ഷിക്കുമെന്ന നിലപാടിലായിരുന്നു സംഘാടക സമിതി. തൃശൂര്‍ പൂരം മുന്‍ വര്‍ഷങ്ങളിലേത് പോലെ തന്നെ നടത്തുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാറും നേരത്തേ വ്യക്തമാക്കിയിരുന്നു.