Agriculture

Entertainment

January 28, 2023

BHARATH NEWS

Latest News and Stories

എവർ ഗിവൻ മുന്നോട്ട് , കടൽ പ്രതിസന്ധി അയയുന്നു.

കയ്റോ: എവർ ഗിവൺ മുന്നോട്ട് . സൂയസ് കനാലില്‍ ദിവസങ്ങളായി മാർഗ്ഗതടസം സൃഷ്ടിച്ച കൂറ്റൻ ചരക്ക് കപ്പല്‍ “എവര്‍ ഗിവനെ ” വലിച്ചു നീക്കാൻ സാധിച്ചതായി റിപ്പോര്‍ട്ടുകള്‍. കപ്പല്‍ പൂര്‍ണമായി നീക്കി ഉടന്‍തന്നെ മറ്റു ചരക്ക് കപ്പലുകള്‍ കടത്തി വിടാന്‍ കഴിയുമെന്നാണ് അധികൃതർ കരുതുന്നത്.

ദിവസങ്ങളായി സൂയസ് കനാലിന് കുറുകെ കുടുങ്ങിക്കിടക്കുന്ന 400 മീറ്റര്‍ നീളമുള്ള കൂറ്റന്‍ ചരക്ക് കപ്പല്‍ ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം 4.30 നോടെ നീക്കി തുടങ്ങിയതായി ഇഞ്ച്കേപ് ഷിപ്പിങ് സര്‍വീസസ് എന്ന കമ്ബനി ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇതിനു പിന്നാലെ കപ്പല്‍ 80 ശതമാനം ശരിയായ ദിശയില്‍ തിരിഞ്ഞതായും ഉടന്‍ തന്നെ മറ്റു കപ്പലുകള്‍ക്ക് കനാല്‍ വഴി സഞ്ചരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സൂയസ് കനാല്‍ അധികാരികള്‍ പറഞ്ഞതായി രാജ്യാന്തര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

കപ്പല്‍ ശരിയായ ദിശയില്‍ തിരിഞ്ഞു നീങ്ങാന്‍ തുടങ്ങിയതായുള്ള വിഡിയോകള്‍ ട്വിറ്ററിലൂടെ പുറത്തു വരുന്നുണ്ട്.