Agriculture

Entertainment

January 28, 2023

BHARATH NEWS

Latest News and Stories

ബി ജെ പി തലശ്ശേരിയില്‍ സി ഒ ടി നസീറിനെ പിന്തുണയ്ക്കും

കണ്ണൂര്‍: തലശ്ശേരി മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി ഒ ടി നസീറിനെ പിന്തുണയ്ക്കാന്‍ ബി ജെ പി തീരുമാനം. സിഒടി നസീര്‍ വോട്ടഭ്യര്‍ഥിച്ച് ബിജെപി നേതാക്കളുടെ പിന്തുണ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ബിജെപി പിന്തുണ അറിയിക്കുകയായിരുന്നു.

മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതോടെ തലശ്ശേരി മണ്ഡലത്തില്‍ എന്‍ ഡി എയ്ക്ക് സ്ഥാനാര്‍ത്ഥിയില്ല. ഇതോടെ മണ്ഡലത്തില്‍ പിന്തുണ തേടി ബി ജെ പി, സ്വതന്ത്ര സ്ഥാനാര്‍ഥിയായ നസീറിനെ സമീപിച്ചിരുന്നു. എന്നാല്‍ അന്ന് ബിജെപി സ്ഥാനാര്‍ഥിയാകാനില്ലെന്ന് നസീര്‍ അറിയിച്ചു. അതിന് പിന്നാലെ ബിജെപി ജില്ലാ നേതൃത്വം വിവിധ ഘട്ടങ്ങളിലായി നസീറുമായി ചര്‍ച്ച നടത്തി.