Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പുവരുത്തണം: ഹൈക്കോടതി

കൊച്ചി: വോട്ടര്‍ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഇരട്ട വോട്ട് ആരോപണത്തെ തുടര്‍ന്നാണ് വിഷയത്തില്‍ ഹൈക്കോടതിയുടെ ഇടപെട്ടത്. ആവശ്യമായ നടപടി തിരഞ്ഞെടുപ്പ് കമ്മിഷന്‍ എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജിയിലാണ് തീരുമാനം.

സംസ്ഥാനത്തെ 131 മണ്ഡലങ്ങളില്‍ നാല് ലക്ഷത്തിലേറെ ഇരട്ടവോട്ടുകളുണ്ടെന്നും ഇത്തരക്കാരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് ഹര്‍ജി നല്‍കിയത്. പ്രശ്‌നം ചൂണ്ടിക്കാട്ടി പലതവണ തിരഞ്ഞെടുപ്പ് കമ്മിഷനു കത്തു നല്‍കിയിട്ടും ഉചിതമായ നടപടി സ്വീകരിക്കാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.