ഇടുക്കി:രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ഇടുക്കി മുന്‍ എം പി ജോയ്സ് ജോര്‍ജ്. പ്രസ്താവന പരസ്യമായി പിന്‍വലിച്ച് മാപ്പു പറയുന്നുവെന്നാണ് ജോയ്സ് ജോര്‍ജ്ജ് അറിയിച്ചത്. രാഹുല്‍ ഗാന്ധിക്കെതിരെയുണ്ടായ പരാമര്‍ശം തെറ്റായി പോയെന്നും പ്രസംഗം പിന്‍വലിക്കണമെന്നും തന്റെ വാക്കുകള്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ ക്ഷമചോദിക്കുന്നുവെന്നും ജോയ്സ് ജോര്‍ജ് പറഞ്ഞു.
കുമളിയില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പങ്കെടുത്ത തിരഞ്ഞെടുപ്പ് പൊതുവേദിയില്‍ വെച്ചാണ് അദ്ദേഹം മാപ്പപേക്ഷ നടത്തിയത്. ജോയ്സിന്റെ പരാമര്‍ശം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് അദ്ദേഹം ഖേദപ്രകടനവുമായി രംഗത്തെത്തിയത്.
രാഹുലിന് മുന്നിൽ പെണ്‍കുട്ടികൾ വളഞ്ഞും കുനിഞ്ഞും നിൽക്കരുതെന്നും അയാൾ അവിവാഹിതനാണെന്നും അപകടകാരിയാണെന്നുമായിരുന്നു പ്രസംഗത്തിനിടയിലെ ജോയ്സിന്റെ പരാമർശം. പെണ്‍കുട്ടികൾ മാത്രം പഠിക്കുന്ന കോളജുകളാണു രാഹുൽ ഗാന്ധി സന്ദർശിക്കുന്നതെന്നും ജോയ്സ് പരിഹസിച്ചു.
തിങ്കളാഴ്ച ഉടുമ്പൻചോല മണ്ഡലത്തിലെ ഇരട്ടയാറിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിനിടെയാണ് ജോയ്സ് ഈ പരാമർശം നടത്തിയത്. മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയും വൈദ്യുതി മന്ത്രിയുമായ എം.എം.മണി ഉൾപ്പടെയുള്ള നേതാക്കൾ വേദിയിലിരിക്കുന്പോഴായിരുന്നു ജോയ്സിന്റെ വിവാദ പരാമർശം.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
മുല്ലപ്പെരിയാര്‍ അണക്കെട്ട് വെള്ളിയാഴ്ച തുറക്കും
എം എം മണി വിജയിച്ചു
ഇരുപതിനായിരം ലീഡ് ഉയര്‍ത്തി എം എം മണി
ലീഡ് പതിനായിരം കടന്ന് എം എം മണി
2030 ഓടെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള ശ്രമം; ഭാരതത്തെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പി സി ജോര്‍ജ്
മൂന്നാറില്‍ അതിശൈത്യം: താപനില പൂജ്യത്തിലും താഴെ
ക്രൂരമര്‍ദ്ദനത്തിന് ഇരയായി അഞ്ച് വയസ്സുകാരന്: പിതൃസഹോദരന് കസ്റ്റഡിയില്‍
കനത്ത മഴ: ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു
രാജമല പെട്ടിമുടിയിലെ തെരച്ചില്‍ താത്കാലികമായി നിര്‍ത്തി
ഒന്നര വയസ്സുകാരനായ മകനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് ജീവപര്യന്തം തടവ് ; മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന വാദം അംഗീകരിക്കാതെ കോടതി
ഇടുക്കിയിൽ ചന്ദനത്തടി മോഷ്ടിച്ച വിവരം പുറത്തറിയിച്ച ആദിവാസി യുവതിയെ വെടി വച്ചു കൊന്നു
ഉരുൾപൊട്ടലിൽ ഒലിച്ചു പോയ ഒന്നര ഏക്കർ ഏലത്തോട്ടത്തിനു നഷ്ടപരിഹാരം നൽകില്ലെന്ന് അധികൃതർ ; ഗൃഹനാഥൻ ഹൃദയാഘാതത്തെത്തുടർന്നു മരിച്ചു