Agriculture

Entertainment

December 6, 2021

BHARATH NEWS

Latest News and Stories

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ശസ്ത്രക്രിയ വിജയകരം

ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ബൈപ്പാസ് ശസ്ത്രക്രിയ വിജയകരം. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ വെച്ചാണ് രാഷ്ട്രപതിക്ക് ശസ്ത്രക്രിയ നടത്തിയത്. വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ ഡോക്ടര്‍മാരെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നെഞ്ചുവേദനയെ തുടര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഡല്‍ഹി ആര്‍മി ആശുപത്രിയില്‍പ്രവേശിപ്പിച്ചത്. പിന്നാലെ രാഷ്ട്രപതിയെ വിദഗ്ധ ചികിത്സക്കായി എയിംസിലേക്ക് മാറ്റി.

രാഷ്ട്രപതി ചികിത്സയിലാണെങ്കിലും ഭരണചുമതല ഉപരാഷ്ട്രപതിക്ക് കൈമാറിയിട്ടില്ല. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തതിനാല്‍ അധികം താമസിയാതെ ആശുപത്രി വിടാനാകുമെന്നും ഭരണ ചുമതലകളില്‍ അദ്ദേഹത്തിന് വൈകാതെ സജീവമാകാന് കഴിയുമെന്നുമാണ് രാഷ്ട്രപതി ഭവന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.