Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

നിലമ്ബൂർ രാധ വധം : പ്രതികളെ വെറുതെ വിട്ടു.

നിലമ്ബൂര്‍. നിലമ്ബൂർ രാധാ വധക്കേസിലെ രണ്ട് പ്രതികളെ വെറുതെ വിട്ടു. ഒന്നാം പ്രതി ബിജു, രണ്ടാംപ്രതി ഷംസുദ്ദീന്‍ എന്നിവരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. പ്രതികളെ ജീവപര്യന്തം തടവിന് വിധിച്ച മഞ്ചേരി കോടതിയുടെ ഉത്തരവിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി അംഗീകരിച്ചു. 2014ലാണ് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിലെ ജീവനക്കാരിയായ രാധയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ബിജുവിന്റെ പരസ്ത്രീബന്ധം പുറത്താകുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് ഷംസുദ്ദീന്റെ സഹായത്തോടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ബലാല്‍സംഗം എന്ന വകുപ്പ് നിര്‍വചനത്തില്‍ ഭേദഗതി വരുത്തിയ ശേഷം ഉണ്ടായിട്ടുള്ള സംസ്ഥാനത്തെ ആദ്യ കൊലക്കേസാണിത്. ജഡം തിരിച്ചറിയാനായി ഡി എന്‍ എ പരിശോധന നടത്തിയ ആദ്യ കേസുകൂടിയാണ്. കേസില്‍ രാവിലെ മൃതദേഹം പുറത്തെടുത്ത് ഉച്ചയോടെ തന്നെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയും വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
നിലമ്ബൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ് തൂപ്പ്കാരിയായിരുന്നു 49 വയസ്സ് പ്രായമുള്ള ചിറയ്ക്കല്‍ വീട്ടില്‍ രാധ . 2014 ഫെബ്രുവരി അഞ്ച് മുതല്‍ കാണാതായ രാധയുടെ മൃതദേഹം ഫെബ്രുവരി 10ന് ചുള്ളിയോട് ഉണ്ണിക്കുളത്ത് കുളത്തില്‍ കണ്ടെത്തുകയായിരുന്നു.