Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

പോസ്റ്റല്‍ വോട്ടുകള്‍ക്ക് കൂടുതല്‍ സുരക്ഷ ഒരുക്കാന്‍ നിര്‍ദേശിക്കണം; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും

കൊച്ചി: പോസ്റ്റല്‍ വോട്ടുകള്‍ക്ക് കൂടുതല്‍ സുരക്ഷ ഒരുക്കാന്‍ നിര്‍ദേശിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. വോട്ടിങ് യന്ത്രം സൂക്ഷിക്കുന്നതിനു സമാനമായി വീടുകളില്‍ നിന്നു സമാഹരിക്കുന്ന പോസ്റ്റല്‍ വോട്ടുകള്‍ കനത്ത സുരക്ഷയില്‍ വയ്ക്കാന്‍ നിര്‍ദേശിക്കണമെന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ആവശ്യം.

കെ മുരളീധരന്‍ (നേമം), ദീപക് ജോയ് (വൈപ്പിന്‍), ആനാട് ജയന്‍ (വാമനപുരം) എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ പോസ്റ്റല്‍ വോട്ട് നിര്‍ണായകമാകുമെന്നു ചൂണ്ടിക്കാട്ടിയാണു ഹര്‍ജി.

ഓരോ മണ്ഡലത്തിലും ഇത്തവണ 7000-8000 പേര്‍ക്ക് പോസ്റ്റല്‍വോട്ട് അര്‍ഹതയുണ്ട്. പലയിടത്തും നാലായിരത്തോളം പേര്‍ ഈ സൗകര്യം വിനിയോഗിച്ചു. 5000 ല്‍ താഴെ ഭൂരിപക്ഷം വരാറുള്ള മണ്ഡലങ്ങള്‍ പലതുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.