Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

സംസ്ഥാനത്ത് ഇരട്ട വോട്ടുകളായി കണ്ടെത്തിയത് 38,586 പേരുകള്‍ മാത്രമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍

കൊച്ചി: സംസ്ഥാനത്തെ വോട്ടര്‍പട്ടികയില്‍ ഇരട്ട വോട്ടുകളായി കണ്ടെത്തിയത് 38,586 പേരുകള്‍ മാത്രമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ ഹൈകോടതിയെ അറിയിച്ചു. 3.17 ലക്ഷം ഇരട്ടവോട്ടുകളുണ്ടെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ പരാതിയെങ്കിലും തിങ്കളാഴ്ചവരെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഇത്ര മാത്രമാണ്. ഇവരെ ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ സന്ദര്‍ശിച്ച് വസ്തുതകള്‍ ഉറപ്പാക്കിയശേഷം സ്ഥലത്തില്ലാത്തവരുടെയും സ്ഥലം മാറിപ്പോയവരുടെയും പട്ടികയിലേക്ക് അടയാളപ്പെടുത്തി പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്ക് കൈമാറുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടര്‍പട്ടികയിലെ വ്യാജ പേരുകള്‍ നീക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയിലാണ് കമ്മീഷന്റെ വിശദീകരണം.

ഇ​ര​ട്ട​വോ​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​നും ഒ​രാ​ൾ ഒ​ന്നി​ലേ​റെ വോ​ട്ടു ചെ​യ്യു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​നും നാ​ലു നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ചെ​ന്നി​ത്ത​ല ​സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി. ഒ​ന്നി​ലേ​റെ വോ​ട്ടു​ള്ള​വ​രെ ബൂ​ത്ത് ലെ​വ​ൽ ഒാ​ഫി​സ​ർ​മാ​ർ സ​ന്ദ​ർ​ശി​ച്ച് എ​വി​ടെ വോ​ട്ടു ചെ​യ്യു​മെ​ന്ന വി​വ​രം രേ​ഖാ​മൂ​ലം വാ​ങ്ങ​ണ​മെ​ന്ന​ത​ട​ക്കം നി​ർ​ദേ​ശ​ങ്ങ​ളാ​ണ്​ ന​ൽ​കി​യ​ത്. ഇ​വ​ർ വോ​ട്ടു ചെ​യ്യു​ന്ന ബൂ​ത്തി​ലെ പ്രി​സൈ​ഡിം​ഗ് ഒാ​ഫി​സ​ർ​മാ​ർ​ക്കും വോ​ട്ടു​ള്ള മ​റ്റു ബൂ​ത്തു​ക​ളി​ലെ പ്രി​സൈ​ഡിം​ഗ് ഒാ​ഫി​സ​ർ​മാ​ർ​ക്കും ഇൗ ​പ​ട്ടി​ക ന​ൽ​ക​ണമെന്നും സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യ​ങ്ങ​ളി​ലും തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​െൻറ വി​ശ​ദീ​ക​ര​ണം കോ​ട​തി ആ​രാ​ഞ്ഞു.

പത്രിക നല്‍കേണ്ട അവസാന തീയതി വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനും ഒഴിവാക്കാനും സാധ്യമാണെന്ന് തെര. കമീഷന്‍ അറിയിച്ചു. കേരളത്തില്‍ പത്രിക നല്‍കേണ്ട അവസാന തീയതി മാര്‍ച്ച് 19നായിരുന്നു. ഇനി വോട്ടര്‍ പട്ടികയില്‍ മാറ്റം വരുത്താനാവില്ല. ഒന്നിലേറെ തവണ പേരു ചേര്‍ത്തവരുടെ പട്ടിക പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്ക് നല്‍കും. ഈ പട്ടികയിലുള്ളവര്‍ വോട്ടു ചെയ്യാനെത്തിയാല്‍ രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തും. രജിസ്റ്ററില്‍ വിരലടയാളം പതിപ്പിക്കുകയും ഒന്നിലധികം വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തുമെന്നും കമീഷന്‍ വ്യക്തമാക്കി.