Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

മൂത്തോന്‍ നവംബര്‍ എട്ടിന് തീയേറ്ററിലെത്തും

പ്രേക്ഷകര്‍ കാത്തിരിക്കുന്ന നിവിന്‍പോളിയുടെ പുതിയ ചിത്രം മൂത്തോന്റെ സെന്‍സറിങ് പൂര്‍ത്തിയായി. താരത്തിന്റെ അഭിനയ ജീവിതത്തില്‍ നാഴികക്കല്ലാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രമാണ് മൂത്തോന്‍. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നവംബര്‍ 8 ന് തീയറ്ററുകളില്‍ എത്തും.

ടൊറന്റോ, മുംബൈ എന്നിവ ഉള്‍പ്പടെയുള്ള ചലച്ചിത്രോല്‍സവങ്ങളിലെ വിജയകരമായ പ്രദര്‍ശനത്തിന് ശേഷമാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. സെന്‍സര്‍ ബോര്‍ഡ് കാര്യമായ തിരുത്തലുകളൊന്നും നിര്‍ദേശിച്ചിട്ടില്ല. ചില സീനുകളുടെ പേരില്‍ സംവിധായിക ഗീതുവിന് സെന്‍സര്‍ ബോര്‍ഡുമായി ഏറെ നേരം വാഗ്വാദം നടത്തേണ്ടി വന്നുവെന്ന് സൂചനയുണ്ട്.