Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

കൂണ്‍ കൃഷിയില്‍ ഓണ്‍ലൈന്‍ പരിശീലന പരിപാടി

തൃശ്ശൂര്‍: കേരള കാര്‍ഷിക സര്‍വ്വകലാശാല ഇ-പഠനകേന്ദ്രം ‘കൂണ്‍ കൃഷി’ എന്ന വിഷയത്തില്‍ നല്‍കുന്ന ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ മൂന്നാമത്തെ ബാച്ച് ഏപ്രില്‍ 15 ന് തുടങ്ങും. കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുക. കോഴ്‌സില്‍ ചേരുന്നതിന് ഏപ്രില്‍ 14 നകം രജിസ്റ്റര്‍ ചെയ്യണം.

20 ദിവസം ദൈര്‍ഘ്യമുള്ള കോഴ്‌സ് പൂര്‍ണ്ണമായും മലയാളത്തിലാണ്. ഒന്‍പത് സെഷനുകളിലായി തയ്യാറാക്കിയ കോഴ്‌സ് കെ.എ.യു. എം ഒ ഒ സി പ്ലാറ്റ്‌ഫോമിലൂടെ പഠിതാവിന്റെ സൗകര്യാര്‍ത്ഥം പ്രയോജനപ്പെടുത്താവുന്നതാണ്.

കമ്പ്യൂട്ടര്‍ ഉപയോഗിച്ചോ മൊബൈല്‍ ഫോണ്‍ (സ്മാര്‍ട്ട് ഫോണ്‍) ഉപയോഗിച്ചോ പഠനം നടത്താവുന്നതാണ്. ഫൈനല്‍ പരീക്ഷ പാസ്സാവുന്ന പഠിതാക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. സര്‍ട്ടിഫിക്കറ്റിന് നിശ്ചിത ഫീസ് ഈടാക്കുന്നതാണ്.

www.celkau.in/MOOC/Default.aspx എന്ന ലിങ്കില്‍ ക്ലിക് ചെയ്ത് ഈ പരിശീലന കോഴ്‌സില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ മേല്‍ പറഞ്ഞ ലിങ്കില്‍ ലഭ്യമാണ്. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഏപ്രില്‍ 15 മുതല്‍ ‘പ്രവേശനം’ എന്ന ബട്ടണ്‍ ക്ലിക് ചെയ്ത് യുസര്‍ ഐ ഡി യും പാസ്‌വേര്‍ഡും ഉപയോഗിച്ച് ക്ലാസുകളില്‍ പങ്കെടുക്കാം.