തിരുവനന്തപുരം: സംസ്ഥാനത്ത് 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും കോവിഡ് വാക്സിന് നല്കി തുടങ്ങി. ആദ്യദിവസം വൈകുന്നേരം വരെയുള്ള കണക്കനുസരിച്ച് 45 വയസിന് മുകളില്‍ പ്രായമുള്ള 52,097 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. 791 സര്‍ക്കാര്‍ ആശുപത്രികളും 361 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 1,152 വാക്സിനേഷന് കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരുന്നത്.
സംസ്ഥാനത്ത് ഇതുവരെ 36,31,372 ഡോസ് വാക്സിനാണ് ആകെ നല്‍കിയത്. അതില്‍ 32,21,294 പേര്‍ക്ക് ആദ്യഡോസ് വാക്സിനും 4,10,078 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്. ഇതില്‍ 34,89,742 പേര്‍ക്ക് കോവിഷീല്‍ഡ് വാക്സിനും 1,41,630 പേര്‍ക്ക് കോവാക്സിനുമാണ് നല്‍കിയത്.
45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരും വാക്സിന് സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് അഭ്യര്‍ത്ഥിച്ചു. ഓണ്‍ലൈനായും ആശുപത്രിയില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്തും വാക്സിന് സ്വീകരിക്കാവുന്നതാണ്. തിരക്ക് ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത് വാക്സിനെടുക്കാന്‍ എത്തുന്നതാണ് നല്ലത്. www.cowin.gov.in എന്ന വെബ് സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തെരഞ്ഞെടുക്കാവുന്നതാണ്. പരമാവധി ആളുകള്‍ക്ക് വാക്സിന് നല്‍കുന്നതിനായി വരും ദിവസങ്ങളില്‍ വാക്സിനേഷന് കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികള്‍ എന്നിവടങ്ങളില്‍ വാക്സിനേഷന് സൗകര്യം ലഭ്യമാണ്.
സംസ്ഥാനത്ത് 9,51,500 ഡോസ് കോവിഷീല്‍ഡ് വാക്സിനുകള്‍ കൂടി എത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് 4,40,500 ഡോസ് വാക്സിനുകളും എറണാകുളത്ത് 5,11,000 ഡോസ് വാക്സിനുകളുമാണ് എത്തിയത്.
Posts Grid
നാന്‍സി മടങ്ങി; തായ്വാനെ വളയാന്‍ ചൈന, സംഘര്‍ഷം മുറുകുന്നു.
അൽ-ഖ്വയ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിൽ വംശീയത ഒരു ഘടകമല്ലെന്ന് ഋഷി സുനക്.
അമേരിക്കയിലെ കിഴക്കൻ കെന്റക്കിയിൽ കനത്ത മരിച്ചവരുടെ എണ്ണം 25 ആയി.
ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു; വീണ്ടും പാര്‍ലമെന്റ് കൈയേറി.
യുഎസ്, സൗത്ത് കൊറിയ സംഘർഷത്തിനിടയിൽ ആണവായുധം ഉപയോഗിക്കുമെന്ന് കിം .
അനുബന്ധ വാർത്തകൾ
അഗ്നിവീര്‍ രജിസ്ട്രേഷന് ഓഗസ്റ്റ് അഞ്ചു മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെ.
മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തി ; പ്രതികളുടെ സുഹൃത്തിനെതിരെ കേസ്
കാട്ടുപന്നി ഇടിച്ച് സി.കെ. സഹദേവന് പരിക്കേറ്റ സംഭവം; വനം വകുപ്പ് റിപ്പോർട്ട് തിരുത്തണം – വയനാട് പ്രകൃതി സംരക്ഷണ സമിതി.
മുളക് പൊടിയില്‍ വൻ മായം ;കണ്ടുപിടിച്ചയത് കേരളത്തിലെ പ്രമുഖ ബ്രാൻഡുകളിൽ .
ശബരീനാഥന്റെ അറസ്റ്റ് ഗൂഢാലോചന കോൺഗ്രസ് .
സംസ്ഥാനത്ത് വളര്‍ത്തുനായകള്‍ക്ക് വാക്സിനേഷന് നിര്‍ബന്ധമാക്കി .
സപ്പ്ളൈകോ സ്റ്റോറുകളിൽ സബ്സിഡി ഉത്പന്നങ്ങൾ ഉറപ്പാക്കും: മന്ത്രി
ഓപ്പറേഷൻ മത്സ്യ ചെക്ക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി
‘പശവെച്ചാണോ റോഡ് നിര്‍മ്മിച്ചത്’: പൊതുമരാമത്ത് വകുപ്പിനും കൊച്ചി കോര്‍പ്പറേഷനുമെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
കെ – ഫോണിന് കേന്ദ്രസർക്കാർ രജിസ്ട്രേഷൻ
നിയമവിരുദ്ധ റിക്രൂട്ട്മെന്റുകൾക്കെതിരെ കർശനനടപടി-മുഖ്യമന്ത്രി
കലാപക്കേസുകളിൽ പ്രതിയാക്കുമെന്ന് ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തി: സ്വപ്ന സുരേഷ്