Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

മൂന്നാംകിട നടനൊപ്പം വേദി പങ്കിടില്ലെന്ന് അപമാനിച്ച സംവിധായകന് ചുട്ട മറുപടിയുമായി താരം: ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

പാലക്കാട്: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയ്ക്ക് ചീഫ് ഗസ്റ്റായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോനെതിരെ കടുത്ത പ്രതികരണങ്ങളുമായി സോഷ്യല്‍ മീഡിയ. അനിലിന്റെ ഫേസ്ബുക്ക് പേജില്‍ കമന്റുകളിട്ടാണ് ആളുകള്‍ പ്രതിഷേധം അറിയിക്കുന്നത്. സംവിധായകന്റെ വിവേചനം അംഗീകരിക്കാനാവില്ലെന്നാണ് ഭൂരിഭാഗം പേരുടെയും വിമര്‍ശനം. സംവിധായകന്റെ അടുത്ത ചിത്രം ബഹിഷ്‌ക്കരിക്കാനും പ്രേക്ഷകരുടെ ആഹ്വാനമുണ്ട്.

തുടര്‍ന്ന് പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് പ്രിതന്റെ സിനിമയില്‍ ചാന്‍സ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ കോളേജ് അധികൃതരെ അറിയിക്കുകയായിരുന്നു. ന്‍സിപ്പലും യൂണിയന്‍ ചെയര്‍മാനും ബിനീഷ് താമസിച്ച ഹോട്ടലില്‍ എത്തി ഉദ്ഘാടനം കഴിഞ്ഞ് ഒരു മണിക്കൂര്‍ കഴിഞ്ഞ് വന്നാല്‍ മതിയെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

എന്നാല്‍ തന്നെ വിളിച്ചുവരുത്തി അപമാനിച്ച കോളേജ് അധികൃതര്‍ക്കെതിരെ അതേ വേദിയില്‍ തന്നെ മറുപടികൊടുക്കുകയാണ് നടന്‍ ബിനീഷ് ബാസ്റ്റ്യന്‍ ചെയ്തത്. മുഖ്യാതിഥിയായി ബിനീഷ് ബാസ്റ്റ്യനുള്ള വേദിയില്‍ വരില്ലെന്ന് പറഞ്ഞ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനോടുള്ള പ്രതിഷേധ സൂചകമായി താരം വേദിയിലെത്തുകയും സ്റ്റേജില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. മൈക്ക് നല്‍കാന്‍ പോലും തയ്യാറാകാത്ത സംഘാടകര്‍ക്ക് മുന്നില്‍ വികാരാധീനനായി താരം സംസാരിക്കുകയും ചെയ്തു.

”ഞാന്‍ മേനോനല്ല. ഞാന്‍ നാഷണല്‍ അവാര്‍ഡ് ലഭിക്കാത്ത ഒരാളാണ്. ഇങ്ങനെയൊന്നും ഒരു വ്യക്തിയോടും കാണിക്കരുത്. ഞാന്‍ ഒരു ടൈല്‍സ് പണിക്കാരനാണ്. നിരവധി ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത ശേഷമാണ് വിജയ് സാറിന്റെ തെരി എന്ന ചിത്രത്തില്‍ ചെറിയ ഒരു സ്ഥാനക്കയറ്റം ലഭിക്കുന്നത്.’ ബിനീഷ് പറയുന്നു. വിദ്യാഭ്യാസമില്ലാത്തതുകൊണ്ട് തനിക്ക് പറയാനുള്ളത് എഴുതിക്കൊണ്ട് വന്നിട്ടുണ്ടെന്ന് പറഞ്ഞ് ബിനീഷ് ആ കുറിപ്പ് വേദിയില്‍ തുറന്ന് വായിച്ചു. പൊട്ടിക്കരഞ്ഞ് കൊണ്ടാണ് ബിനീഷ് വിദ്യാര്‍ത്ഥികളോട് സംസാരിച്ചത്.

ബിനീഷ് നടത്തിയ പ്രസംഗത്തിന് വലിയ കരഘോഷമാണ് വിദ്യാര്‍ഥികളില്‍ നിന്നും ലഭിച്ചത്. പ്രിന്‍സിപ്പല്‍ അടക്കമുള്ളവര്‍ ബിനീഷിനെ തടയുന്നതും പൊലീസിനെ പിടിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തുന്നതുമായ വീഡിയോയും ഇതേ സമയം പുറത്തുവന്നിട്ടുണ്ട്.